റാഞ്ചി: ജാര്‍ഖണ്ഡില്‍ മൂന്ന് ബാങ്ക് ഉദ്യോഗസ്ഥരെ മാവോയിസ്റ്റുകളെന്ന് സംശയിക്കുന്നവര്‍ തട്ടിക്കൊണ്ടുപോയതായി വിവരം. എസ്ബിഐയുടെ പലാമു ജില്ലയിലെ പാങ്കി ശാഖാ മാനേജര്‍ പ്രമോദ് കുമാര്‍ സിംഗിനെയും രണ്ടു പേരെയുമാണ് തട്ടിക്കൊണ്ടുപോയത്.
ബാങ്കിലെ അക്കൗണ്ടന്റായ അങ്കില കേര്ക്കെറ്റ, ഫീല്‍ഡ് ഓഫീസര്‍ അനൂപ് കുമാര്‍ ലാല്‍ എന്നിവരാണ് ഇയാള്ക്കൊപ്പമുള്ളത്. ശനിയാഴ്ച രാത്രി റാഞ്ചിയിലേക്ക് വരും വഴി പാങ്കി-ബാലുമഠ് സംസ്ഥാന പാതയില്‍ വെച്ചാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: