ജമ്മു: കാശ്മീരില്‍ ഇന്ത്യാപാക് അതിര്‍ത്തിയിലെ പൂഞ്ച് മേഖലയില്‍ നിയന്ത്രണരേഖയ്ക്കുസമീപമുള്ള ഷാപൂര്‍ ഇന്ത്യന്‍ പോസ്റ്റിനു നേരെ തുടര്‍ച്ചയായി പാക് സൈന്യം വെടിവെയ്പ്പ് നടത്തി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടാണ് പാക്ക സേനയുടെ ഈ നീക്കം.
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും യന്ത്ര തോക്കുകളും ഉപയോഗിച്ചാണ് പാക്ക് സേന ആക്രമണം നടത്തിയത്. ഈ മാസം അഞ്ചാംതവണയാണ് പാക് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു വെടിവയ്പ് ആരംഭിച്ചത്. ഇന്ത്യന്‍ സേനയും ശക്തമായി തിരിച്ചടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: