കയ്റോ: ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ കൊലപാതകക്കുറ്റവും ഗൂഢാലോചന കുറ്റവും ചുമത്തി ജയിലിലടക്കാനുള്ള ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്ന ഈജിപ്തില്‍ സംഘര്‍ഷങ്ങള്‍ക്ക് അയവില്ല.
മുര്‍സി അനുകൂലികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 31 പേര് മരിച്ചു. എന്നാല്‍ മരണസംഖ്യ 70 ആയെന്ന് മുസ്ളീം ബ്രദര്‍ഹുഡ് നേതാക്കള്‍ പറഞ്ഞു. പലയിടത്തും പ്രകടനക്കാര്‍ക്കു നേരെ പൊലീസ് കണ്ണീര് വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ചെയ്തു.
പ്രകടനക്കാര്‍ സൈന്യത്തിനു നേരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രക്ഷോഭം നടത്തുന്നത്. സൈന്യത്തെ അനുകൂലിക്കുന്ന ആയിരക്കണക്കിനുപേര്‍ രാത്രി കയ്റോയിലെ താഹിര്‍ സ്ക്വയറില്‍ തടിച്ചുകൂടിയതിനെ തുടര്‍ന്നാണ് അക്രമ സംഭവങ്ങള്‍ തുടങ്ങിയത്. കഴിഞ്ഞ ജൂലായ് മൂന്നിനാണ് ഹോസ്നി മുബാറക്കിനെ സ്ഥാനഭ്രഷ്ടനാക്കി സൈന്യം ഈജിപ്തില്‍ അധികാരം പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: