ന്യൂദല്‍ഹി: വിശപ്പകറ്റാന്‍ ഒരു രൂപ മതിയെന്ന വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഫാറൂഖ് അബ്ദുള്ള. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഒരു രൂപക്കും നൂറുരൂപയ്ക്കും വിശപ്പ്മാറ്റാമെന്നും അത് നിങ്ങളുടെ ഭക്ഷണമാശ്രയിച്ചായിരിക്കുമെന്നാണ് ഫാറൂഖ് അബ്ദുള്ള പറഞ്ഞത്.
കേന്ദ്ര ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി മന്ത്രിയാണ് ഫാറുഖ് അബ്ദുള്ള. ദാരിദ്ര്യരേഖ നിശ്ചയിക്കുന്നതിനുള്ള ടെന്‍ഡുല്‍ക്കര്‍ കമ്മറ്റി നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങളെ ചൊല്ലി ഭരണ പ്രതിപക്ഷങ്ങള്‍ വാക്പോര് തുടരുന്നതിനിടയിലാണ് വിവാദ പരാമര്‍ശം.
അതേസമയം, ഡല്‍ഹിയില്‍ അഞ്ചു രൂപക്ക് ഉച്ചഭക്ഷണം ലഭിക്കുമെന്നും മുംബൈയിലെ സ്ഥിതിയെ കുറിച്ച് അറിയില്ലെന്നും കോണ്‍ഗ്രസ് നേതാവ് റഷീദ് മസൂദ് പറഞ്ഞതും വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: