ന്യൂദല്‍ഹി: ഇന്യയുടെ ചൈനയുടേയും അതിര്‍ത്തിയിലുണ്ടായി വരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി. ഇതിനായി ഫലപ്രദമായ സംവിധാനം ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തര്‍ക്കമുള്ള അതിര്‍ത്തി ഭാഗങ്ങളില്‍ ഇരു രാജ്യങ്ങളുടേയും സേനകള്‍ നിലകൊണ്ടിട്ടുണ്ടെന്നും അതിനാല്‍ തര്‍ക്കം സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി സേനകള്‍ തമിലുള്ള ചര്‍ച്ചയ്ക്ക് കൂടിയാലോചനാകേന്ദ്രങ്ങള് തുടങ്ങുമെന്നും ആന്റണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: