ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് റിലയന്‍സ് എ.ഡി.എ ഗ്രൂപ്പ് ചെയര്മാന് അനില്‍ അംബാനിയെ ദല്‍ഹി കോടതി ഒഴിവാക്കി.
ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം സമര്‍പ്പിച്ച ഹര്‍ജി കോടതി അംഗീകരിക്കുകയായിരുന്നു. ബിസിനസ് തിരക്കുകള്‍ മൂലം ഒഴിവാക്കണമെന്ന അംബാനിയുടെ ആവശ്യം കേസ് പരിഗണിക്കുന്ന പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ഒ.പി. സൈനി അംഗീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: