മിജുബ : ദക്ഷിണ സുഡാനില്‍ പ്രസിഡണ്ട് സല്‍വാ കിര് വൈസ് പ്രസിഡണ്ടിനെയും മറ്റ് കാബിനറ്റ് മന്ത്രിമാരെയും പുറത്താക്കി. പ്രസിഡന്റെ് സല്‍വാ കിര് സര്‍ക്കാരില്‍ ഉടച്ചു വാര്‍ക്കല്‍ ആഗ്രഹിക്കുന്നുണ്ടെന്നും അതിനാലാണ് വൈസ് പ്രസിഡണ്ടിനെയും മറ്റ് മന്ത്രിമാരെയും ഒഴിവാക്കുന്നതെന്നും പ്രസിഡണ്ടിന്റെ വക്താവ് മരിയല്‍ ബഞ്ചമി പറഞ്ഞു.
എന്നാല്‍ രാജ്യത്ത് നടക്കുന്ന രൂക്ഷമായ അധികാര വടംവലിയെ തുടര്‍ന്നാണ് നടപടിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. പുറത്താക്കിയവര്‍ക്ക് പകരക്കാരെ ഇതുവരെ നിയമിച്ചിട്ടില്ല.
1983-2005 കാലഘട്ടത്തില്‍ നടന്ന രൂക്ഷമായ അഭ്യന്തര യുദ്ധങ്ങള്‍ക്കൊടുവില്‍ 2011ല്‍ സുഡാന് ദക്ഷിണ,ഉത്തര സുഡാന് എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെടുകയായിരുന്നു. തുടര്‍ന്നു നടന്ന തെരെഞ്ഞടുപ്പിലാണ് ദക്ഷിണ സുഡാനില്‍ പ്രസിഡണ്ടായി സല്‍വാ കിര് തെരഞ്ഞെടുക്കപ്പെട്ടത്. 2015 വരെയാണ് പ്രസിഡണ്ടിന്റെ കാലാവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: