മലപ്പുറം: ഭാര്യയെയും രണ്ട് മക്കെളെയും വെള്ളക്കെട്ടില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് വാവൂര് സ്വദേശി ഷെരീഫി(30)നെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. ഇന്നലെ ഉച്ചയോടെയാണ് ഷെരീഫിനെ മലപ്പുറം ഡിവൈഎസ്പിയുടെയും മഞ്ചേരി സി.ഐയുടെയും നേതൃത്വത്തില്‍ കൊലപാതകം നടത്തിയ സ്ഥലത്തേക്ക് കൊണ്ടുവന്നത്. ഈ സമയം നൂറുകണക്കിനുപേര്‍ തടിച്ചുകൂടിയിരുന്നു. ഷെയറെഫിനുനേരെ അക്രമം ഉണ്ടാകുമെന്ന സൂചനലഭിച്ചതിനെ തുടര്‍ന്ന് ശക്തമായ പോലീസ് കാവലിലാണ് തെളിവെടുപ്പ് നടത്തിയത്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് അരീക്കോട് പുളിക്കല്‍ ഒളവത്തൂര്‍ മയക്കര തടത്തില്‍ മുഹമ്മദിന്റെ മകള്‍ സബിറ (21), മക്കളായ ഫാത്തിമഫിദ (5), ഹൈഫ (2) എന്നിവരെ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടന്നയുടനെ ഷെയറെഫ് നല്കിയ മൊഴിയിലെ വൈരുദ്ധ്യവും നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതുമാണ് കൊലപാതകത്തിന്റെ ചുരുളഴിയാന്‍ ഇടയാക്കിയത്. ഇവര്‍ സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന പ്രധാനറോഡില്‍ നിന്നും മുപ്പതുമീറ്റര്‍ അകലെയുള്ള വെള്ളക്കെട്ടിലാണ് മൂന്നുപേരെയും മരിച്ച നിലയില്‍ കണ്ടത്തിയത്. പുറമെ ഷെയറെഫിന് പരുക്കുകള്‍ ഒന്നും ഏല്‍ക്കാതിരുന്നതും സംശയം വര്‍ധിപ്പിച്ചു.
വിവാഹസമയത്ത് സാബിറയ്ക്ക് ലഭിച്ച സ്വര്‍ണാഭരണങ്ങളില്‍ ഏറിയ പങ്കും പണയത്തിലായിരുന്നു. ഇവ തിരിച്ചെടുക്കണമെന്ന് സാബിറ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതേചൊല്ലി പലപ്പോഴും വീട്ടില്‍ കലഹങ്ങള്‍ ഉണ്ടായിരുന്നു. ആദ്യ ചോദ്യം ചെയ്യലില്‍ ഇതെല്ലാം ഷെയറെഫ് നിഷേധിച്ചെങ്കിലും പിന്നീട് ഇക്കാര്യം സമ്മതിച്ചു. മാത്രമല്ല രണ്ടാമത്തെ കുഞ്ഞുണ്ടായ ശേഷം സാബിറയില്‍ ഉണ്ടായ മാറ്റവും കൊലയ്ക്കുകാരണമായെന്ന് ഷെയറെഫ് സമ്മതിച്ചിട്ടുണ്ട്. കൊല നടത്തി പണയം വച്ച സ്വര്‍ണം കൊടുക്കാതിരിക്കാനും ഒപ്പം വേറെ വിവാഹം കഴിക്കാനും പദ്ധതിയിട്ടിരുന്നതായും സൂചനയുണ്ട്. കൊല ആസൂത്രിതമായി നടത്തിയതാണെന്ന് പോലീസ് കണ്ടെത്തി. ഒരാഴ്ച മുമ്പുതന്നെ ഇതിനുള്ള തയ്യാറെടുപ്പുകള്‍ ഷെയറെഫ് നടത്തിയിരുന്നു. നേരത്തെ മറ്റൊരിടമാണ് മനസില്‍ ഉറപ്പിച്ചിരുന്നെങ്കിലും പിന്നീടാണ് മണ്കുഴി തെരഞ്ഞെടുത്തത്. അപകടമാണെന്ന് വരുത്തിതീര്‍ക്കാന്‍ ഇവരെ തള്ളിയിട്ടശേഷം ടയറിന്റെ കാറ്റ് അഴിച്ചുവിട്ടിരുന്നു. അപകടം ഉണ്ടായിട്ടും നീന്തല്‍ അറിയാവുന്ന ഷെയറെഫ് എന്തുകൊണ്ട് രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്നത് സംശയം ജനിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: