ചെന്നൈ: പ്രമുഖ തെന്നിന്ത്യന്‍ മഞ്ജുള വിജയകുമാര്‍ (59) അന്തരിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വീട്ടില്‍ വീണ് പരിക്കേറ്റ് ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
നടന് വിജയ്കുമാറാണ് മഞ്ജുളയുടെ ഭര്‍ത്താവ്. വനിത, ശ്രീദേവി, പ്രീതി വിജയകുമാര്‍ എന്നിവരാണ് മക്കള്‍. പ്രീതി സിനിമകളില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്.1969 ല്‍ പുറത്തിറങ്ങിയ ശാന്തി നിലയം എന്ന സിനിമയിലൂടെയാണ് മഞ്ജുള അഭിനയരംഗത്ത് എത്തിയത്.
1971ല്‍ പുറത്തിറങ്ങിയ എം.ജി.ആറിന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ റിക്ഷാക്കാരന് എന്ന സിനിമയിലാണ് മഞ്ജുള ആദ്യമായി നായികയായത്. എന്‍.ടി.ആര്, ശിവാജി ഗണേശന്, ജെമിനി ഗണേശന്, കമലഹാസന്, രജനീകാന്ത് തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.
1980കളില്‍ അമ്മ വേഷങ്ങളും സഹോദര വേഷങ്ങളും ചെയ്തു. മലയാളത്തില്‍ ഇന്‍സ്പെക്ടര്‍ ബല്‍റാം, ജാക്പോട്ട് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: