ചങ്ങനാശ്ശേരി: നായര്‍ സമുദായം സംഘടിത ശക്തിയാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എന്‍എസ്എസ് ഡയക്ടര്‍ ബോര്‍ഡ് അംഗം ഹരികുമാര്‍ കോയിക്കല്‍ പറഞ്ഞു. വിജയദശമി നായര്‍ മഹാസമ്മേളനത്തിന്റെ ശതാബ്ദി ആഘോഷത്തിന് മുന്നോടിയായി 1798-ാം നമ്പര്‍ വാഴപ്പള്ളി എന്‍എസ്എസ് കരയോഗത്തില്‍ നടന്ന കുടുംബമേള ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
കരയോഗം പ്രസിഡന്റ് പിആര്‍ രാധാകൃഷ്ണപ്പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന് വൈസ് പ്രസിഡന്റ് വി ജി ഭാസ്കരന് നായര്‍, യൂണിയന് സെക്രട്ടറി എംഎന്‍ രാധാകൃഷ്ണന് നായര്‍, യൂണിയന് കമ്മറ്റിയംഗങ്ങളായ എം ശ്രീകുമാര്‍, ഡോ. ജഗദീശ് ചന്ദ്രന്, കല്‍ക്കുളത്ത്കാവ് ദേവസ്വം ഭരണസമിതി പ്രസിഡന്റ് എംബി രാജഗോപാല്‍, ജയചന്ദ്രന് കുന്നംപള്ളിയില്‍ എന്നിവര്‍ സംസാരിച്ചു.
യോഗത്തില്‍ സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: