മുംബൈ: മുംബൈ സ്ഫോടന കേസുമായി ബന്ധപ്പെട്ട് ജയില്‍ കഴിയുന്ന ബോളിവുഡ് നടന് സഞ്ജയ് ദത്തിനെ രക്ത സമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയനാക്കി.1993ലെ മുംബൈ സ്ഫോടന പരമ്പര കേസില്‍ ശിക്ഷിക്കപ്പെട്ട സഞ്ജയ് ദത്തിനെ മേയ് 22നാണ് മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് യേര്‍വാഡ ജയിലിലേക്കു മാറ്റിയത്.
സസൂണ്‍ ആശുപത്രിയില്‍ നിന്നുള്ള നാല് വിദഗ്ദ്ധ ഡോക്ടര്‍മാരാണ് ദത്തിനെ പരിശോധിച്ചത്. എന്നാല്‍ ഇത് മാസം തോറുമുള്ള പതിവ് പരിശോധനയാണെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: