കാഞ്ഞിരപ്പള്ളി: പാരാലീഗല്‍ വോളണ്ടിയര്‍മാരുടെ സേവനം പ്രയോജനപ്പെടു ത്തുമെന്ന് കോട്ടയം ജില്ലാ ലീഗല്‍ സര്‍വ്വീസ് കമ്മറ്റി സെക്രട്ടറിയും, ജില്ലാ അസിസ്റ്റന്റ് സെക്ഷന്‍ ജഡ്ജിയുമായ ജോഷി ജോണ്‍ പറഞ്ഞു. സബ് ജയില്‍ സന്ദര്‍ശിച്ച് തടവുകാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ യഥാസമയം നിയമപ്രകാരം ബന്ധപ്പെട്ട കോടതികളെ അറിയിക്കുന്നതിനും ഇവരുടെ സേവനം ഉടന്‍ തന്നെ പ്രയോജനപ്പെ ടു ത്തുമെന്നും അദ്ദേഹം പറ ഞ്ഞു. കാഞ്ഞിരപ്പള്ളി താലൂക്കിലെ പാരാലീഗല്‍ വോളണ്ടിയര്‍മാരുടെ ഏകദിന ശില്പശാലയുടെ സമാപന സമ്മേ ളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. താലൂക്കിലെ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച പാരാ ലീഗല്‍ വോളണ്ടിയറും, പിയുസില്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എച്ച്. അബ്ദുള്‍ അസ്സീസ്, നിര്‍മ്മലാ ജോണ്‍, സോജാ ബേബി എന്നിവര്‍ക്ക് അവാര്‍ഡ് ചടങ്ങില്‍ വിതരണം ചെയ്തു.
കാഞ്ഞിരപ്പള്ളി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് വി. സതീഷ്കുമാര്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ കാഞ്ഞിരപ്പള്ളി മുന്‍സിഫ് മജിസ്ട്രേറ്റ് ബി.സുധീര്‍, ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് മഞ്ചു, മജിസ്ട്രേറ്റുമരായ സുനില്‍ ബര്ഗുമാന്, ജി. പ്രവീണ്‍കുമാര്‍, അഡ്വ.ഡി. മുരളീധരന്, അഡ്വ. സാജന് കുന്നത്, അഡ്വ. എം.എ ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: