കോഴിക്കോട്: അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് മരമമടഞ്ഞ ആറു വയസുകാരി അദിതി എസ്. നമ്പൂതിരിയുടെ കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. രണ്ടാനമ്മയുടെയും അച്ഛന്റെയും ദിവസങ്ങളോളം നീണ്ട ശാരീരിക പീഡനമാണ് അദിതിയുടെ മരണകാരണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 30ന് പുലര്‍ച്ചെയോടെയാണ് കോഴിക്കോട് വെസ്റ്റ്ഹില്‍ ബി.ഇ.എം.യു.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി അദിതി എസ്. നമ്പൂതിരി മരിച്ചത്. അദിതിയുടെ പിതാവ് തട്ടേക്കാട് കുറ്റിവട്ടം ഇല്ലത്തെ സുബ്രഹ്മണ്യന് നമ്പൂതിരിയെ ഒന്നാം പ്രതിയായും രണ്ടാനമ്മ ദേവിക അന്തര്‍ജനം എന്ന റംലാ ബീഗത്തെ രണ്ടാം പ്രതിയാക്കിയുമാണ് നടക്കാവ് സി.ഐ. പി.കെ.സന്തോഷ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
425 പേജുള്ള കുറ്റപത്രത്തില്‍ അദിതിയുടെ സഹോദരന് അരുണ്‍ എസ്. നമ്പൂതിരിയും പരിശോധിച്ച ഡോക്ടറും ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ സാക്ഷികളാണ്. ഫോറന്‍സിക് സര്‍ജന്റെ മൊഴിയും കുറ്റപത്രത്തോടൊപ്പം നല്‍കിയിട്ടുണ്ട്. കുട്ടിയുടെ അരയ്ക്ക് താഴെയുള്ള ഗുരുതരമായ പൊള്ളലും ദിവസങ്ങളോളം പട്ടിണിക്കിട്ടതും കുറ്റപത്രത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: