നാമെല്ലാവരും സ്വര്‍ഗസുഖം അന്വേഷിക്കുന്നു. അത് നമുക്ക് കിട്ടുമെന്ന് നാമോരുത്തനും വിശ്വസിക്കുന്നു. എന്നാല്‍ ഇരുനൂറുലക്ഷത്തിലൊരുവനുമാത്രമേ അത് സിദ്ധിപ്പാനിടയുള്ളൂ എന്ന് ബുദ്ധിയുള്ളവര്‍ക്കെല്ലാം ആലോചിച്ചാലറിയാമെങ്കിലും എല്ലാവരും അതിന് കഠിനപ്രയത്നം ചെയ്യുന്നു. ഇതും മായയാകുന്നു.
രാവും പകലും മൃത്യു ഭൂമിയില്‍ ചിരിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ നാം ചിരഞ്ജീവികളായിരിക്കുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ലോകത്തില്‍ അത്യാശ്ചര്യകരമായ സംഗതിയെന്താണെന്ന് പണ്ടു യുധിഷ്ഠിര മഹാരാജാവിനോട് ചോദിക്കുകയുണ്ടായി. അതിന് മറുപടി പറഞ്ഞു: “എവിടെ നോക്കിയാലും ജീവികള്‍ മരിക്കുന്നത് നിത്യവും കാണാം. എന്നിട്ടും തങ്ങള്‍ക്ക് മരണമില്ലെന്നാണ് മനുഷ്യര്‍ വിചാരിക്കുന്നത്. ഇതിലധികം ആശ്ചര്യകരമായിട്ടെന്തുണ്ട്. ഇതും മായയാകുന്നു.”
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: