ധാക്ക: 1971ലെ സാതന്ത്ര്യ സമരകാലത്തു നടന്ന കൂട്ടക്കൊലകളുടെയും ബലാത്സംഗങ്ങളുടെയും പേരില്‍ ബംഗ്ലാദേശിലെ ജമാ അത്ത് ഇസ്ലാമി നേതാവായ ഗുലാം അസമിനെ യുദ്ധക്കുറ്റ കോടതി 90 വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിച്ചു.
ഗൂഢാലോചന, കലാപത്തിന്റെ ആസൂത്രണം, പ്രേരണ, കൈയേറ്റം, കൊലപാതകം തടയുന്നതില്‍ പരാജയപ്പെടുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ. ഇതോടെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെപേരില്‍ ശിക്ഷിക്കപ്പെടുന്ന ജമാ അത്ത് നേതാക്കളുടെ എണ്ണം അഞ്ചായി.
അബ്ദുള്‍ ഖാദര്‍ മുള്ള, ദെല്‍വാര്‍ ഹുസൈന് സയീദി, മുഹമ്മദ് കമറുസാമന് എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ ഖാദര്മുള്ളയ്ക്ക് ജീവപര്യന്തവും മറ്റു രണ്ടുപേര്‍ക്ക് വധശിക്ഷയുമാണ് അവാമി ലീഗ് അധികാരമേറ്റശേഷം രൂപികരിച്ച ഇന്റര്‍നാഷണല്‍ ക്രിമിനല്‍ ട്രിബ്യൂണല്‍ നല്‍കിയിരുന്നത്.
ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട ഗുലാം അസം 1969 മുതല്‍ 2000വരെ ജമാ അത്ത് ഇസ്ലാമിയെ നയിച്ചയാളാണ്. ജമാഅത്തിന്റെ ആത്മീയ നേതാവെന്ന സ്ഥാനവും അസമിനുണ്ട്.
പാക്കിസ്ഥാനില്‍ നിന്നുള്ള മോചനം ലക്ഷ്യമിട്ട് 71ല്‍ നടന്ന സമരത്തിനിടെ ജമാഅത്ത് നേതാക്കള്‍ എതിര് സൈന്യവുമായിചേര്ന്ന് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് പ്രധാന ആരോപണം. ഗുലാം അസമടക്കമുള്ള ജമാഅത്ത് നേതാക്കള്‍ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യം ആഗ്രഹിച്ചിരുന്നില്ലത്രെ. ഒമ്പത് മാസം നീണ്ട പ്രക്ഷോഭത്തിനിടെ 5 ലക്ഷത്തിലധികംപേര്‍ കൊ ല്ലപ്പെട്ടിരുന്നു.അതേസമയം, വിധിക്കു തൊട്ടുമുന്‍പായി ജമാ അത്ത് പ്രവര്‍ത്തകര്‍ തലസ്ഥാനമായ ധാക്കയടക്കം മിക്ക നഗരങ്ങളിലും വ്യാപക അക്രമം അഴിച്ചുവിട്ടു. പലയിടങ്ങളിലും പോലീസും അക്രമികളും ഏറ്റുമുട്ടി. പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റു. വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: