തിരുവനന്തപുരം: ജനഹിതം മറന്ന് പ്രവര്‍ത്തിക്കുന്ന ഒരു ഭരമ കൂടത്തിനും അധിക കാലം പിടിച്ചു നില്‍ക്കാനാവില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കാണ് മുന്‍തൂക്കം.
ആള്‍ക്കൂട്ടമല്ല നേതാക്കളാണ് ജനങ്ങളെ നയിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. പട്ടം താണുപിള്ളയുടെ ജന്മദിനാഘോഷത്തോട് അനുബന്ധിച്ചുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിനിടെ സമരം ചെയ്ത് സര്‍ക്കാരിന്റെ അജണ്ട മാറ്റാമെന്ന് ആരും കരുതേണ്ടെന്ന് ജന്മദിന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
നിയമസഭയില്‍ നിരവധി തവണ ഒരേ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായി. എന്നിട്ടും പ്രതിപക്ഷം സഭാ നടപടികളോട് സഹകരിച്ചില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: