തിമ്പു: ഭൂട്ടാനില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പ്രതിപക്ഷ പാര്‍ട്ടിയായ പീപ്പിള്‍ ഡമോക്രാറ്റിക്കിന് ജയം. ആകെയുളള 47 സീറ്റില്‍ 32 സീറ്റും നേടിയാണ് പീപ്പിള്‍ ഡമോക്രാറ്റിക്ക് വിജയിച്ചത്.
ഭൂട്ടാന് ജനാധിപത്യ രാജ്യമായതിനു ശേഷം 2008ല്‍ നടന്ന ആദ്യ തെരെഞ്ഞെടുപ്പില്‍ 45 സീറ്റ് നേടി ഭരണത്തിലേറിയ ഭൂട്ടാന് ഹാര്‍മണി പാര്‍ട്ടി 15 സീറ്റിലൊതുങ്ങി.ഭൂട്ടാന് ഹാര്‍മണി പാര്‍ട്ടിയും പീപ്പിള്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടിയും തമ്മിലായിരുന്നു പ്രധാന മത്സരം.
പീപ്പിള്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടി നേതാവ് തെഷ്റിങ് തോബ്ഗേ പ്രധാനമന്ത്രിയാകുമെന്നാണ് കരുതുന്നത്. രാജാവും ദേശീയ കൗണ്‍സിലും ദേശീയ അസംബ്ലിയുമടങ്ങിയ ത്രിതല പര്ലമെന്റെ് സംവിധാനമാണ് ഭുട്ടാനിലുളളത്.
ഉപരിസഭയായ ദേശീയ കൗണ്‍സിലില്‍ 25 സീറ്റുകളും അധോസഭയായ ദേശീയ അസംബ്ലിയില്‍ 47 സീറ്റുകളുമുണ്ട്. ഉപരിസഭയിലെ അഞ്ച് പേരെ രാജാവ് നിയമിക്കുകയും 20 പേരെ 20 ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കുകയും ചെയ്യുന്നു.
അധോസഭയിലേക്കാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് നടന്നത്.94 സ്ഥാനാര്‍ത്ഥികള്‍ മാറ്റുരച്ച മത്സരത്തില്‍ 80 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: