നോട്ടിംഗ്ഹാം: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ വിജയിക്കാന്‍ ഓസ്ട്രേലിയക്ക് 311 റണ്‍സ് വേണം. നാലാം ദിവസം ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഓസ്ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുത്ത് വിജയത്തിലേക്ക് കുതിക്കുകയാണ്.
46 റണ്‍സെടുത്ത ഷെയ്ന് വാട്സനും 14 റണ്‍സെടുത്ത കോവനുമാണ് പുറത്തായത്. 50 റണ്‍സുമായി റോജേഴ്സും റണ്ണൊന്നുമെടുക്കാതെ കോവനുമാണ് ക്രീസില്‍. 8 വിക്കറ്റ് കയ്യിലിരിക്കെ ഓസ്ട്രേലിയക്ക് ആദ്യ ടെസ്റ്റ് സ്വന്തമാക്കാന്‍ 200 റണ്‍സ് കൂടി വേണം.
നേരത്തെ 326ന് ആറ് എന്ന നിലയില്‍ നാലാംദിവസം രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇംഗ്ലണ്ട് 375 റണ്‍സെടുത്തപ്പോഴേക്കും ഓള് ഔട്ടായി. സെഞ്ച്വറിനേടിയ ഇയാന്‍ ബെല്ലിന്റെയും അര്‍ദ്ധസെഞ്ച്വറി നേടിയ സ്റ്റുവര്‍ട്ട് ബോര്‍ഡിന്റെയും ഉജ്ജ്വല ബാറ്റിംഗാണ് ഇംഗ്ലണ്ടിന് മികച്ച സ്കോര്‍ നേടിക്കൊടുത്തത്. 95 റണ്‍സുമായി ബെല്ലും 47 റണ്‍സുമായി ബ്രോഡുമാണ് നാലാം ദിവസം കളി പുനരാരംഭിച്ചത്. കളി തുടങ്ങി അധികം വൈകാതെ ബെല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. 237 പന്തുകള്‍ നേരിട്ട് 13 ബൗണ്ടറികളോടെയാണ് ബെല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതിന് തൊട്ടുമുന്‍പ് ബ്രോഡ് അര്‍ദ്ധസെഞ്ച്വറി പിന്നിട്ടു.
124 പന്തുകളില്‍ നിന്ന് 6 ബൗണ്ടറിയോടെയാണ് ബ്രോഡ് 50ലെത്തിയത്. ആറാം വിക്കറ്റില്‍ ബെല്ലും ബ്രോഡും ചേര്‍ന്ന് 138 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ സ്കോര്‍ 356-ല്‍ എത്തിയപ്പോള്‍ 65 റണ്‍സെടുത്ത ബ്രോഡിനെ പാറ്റിന്‍സണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹാഡിന് പിടികൂടി. പിന്നീട് സ്കോര്‍ 371-ല്‍ എത്തിയപ്പോള്‍ സെഞ്ച്വറി പിന്നിട്ട് കുതിക്കുകയായിരുന്ന ബെല്ലും മടങ്ങി. 267 പന്തുകള്‍ നേരിട്ട് 15 ബൗണ്ടറികളടക്കം 109 റണ്‍സ് നേടിയാണ് ബെല്‍ മടങ്ങിയത്.
മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ഹാഡിന് ക്യാച്ച് നല്‍കിയാണ് ബെല്‍ മടങ്ങിയത്. പിന്നീട് സ്കോര്‍ 375-ല്‍ എത്തിയപ്പോള്‍ അവസാന രണ്ട് വിക്കറ്റുകളും നഷ്ടമായി. മൂന്ന് പന്തുകളുടെ ഇടവേളയില്‍ സ്വാനെയും ആന്‍ഡേഴ്സണെയും മടക്കിയത് പീറ്റര്‍ സിഡിലാണ്. ഓസ്ട്രേലിയക്ക് വേണ്ടി രണ്ടാം ഇന്നിംഗ്സില്‍ പീറ്റര്‍ സിഡിലും മിച്ചല്‍ സ്റ്റാര്‍ക്കും മൂന്നുവിക്കറ്റ് വീതവും പാറ്റിന്‍സണും അരങ്ങേറ്റക്കാരന്‍ ആഷ്ടണ്‍ അഗറും രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
311 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഓസ്ട്രേലിയക്ക് ഓപ്പണര്‍മാരായ വാട്സണും റോജേഴ്സും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 24.1 ഓവറില്‍ 84 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്.
ഒടുവില്‍ 46 റണ്‍സെടുത്ത ഷെയ്ന് വാട്സണെ ബ്രോഡ് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെയാണ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പിരിഞ്ഞത്. സ്ഗകാര് 111-ല്‍ എത്തിയപ്പോള്‍ 14 റണ്‍സെടുത്ത കോവനെ റൂട്ട് ട്രോട്ടിന്റെ കൈകളിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: