ഡബ്ലിന്‍: അയര്‍ലന്റില്‍ ഗര്‍ഭഛിദ്രനിയമം ഭേദഗതി ചെയ്തു. നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് ഐറിഷ് പാര്‍ലമെന്റ് സുപ്രധാനമായ തീരുമാനം കൈക്കൊണ്ടത്. അമ്മയുടെ ജീവന് അപകടമുണ്ടെന്ന് കണ്ടാല്‍ ഗര്‍ഭഛിദ്രമാകാമെന്നാണ് ഭേദഗതി.
ഇന്ത്യക്കാരിയായ ദന്ത ഡോക്ടര്‍ സവിത ഹാലപ്പനവര്‍ ഗര്‍ഭഛിദ്രം നിഷേധിച്ചതിന്റെ പേരില്‍ മരമടഞ്ഞ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നിലപാടിലേക്ക് ഐറിഷ് പാര്‍ലമെന്റ് തിരിഞ്ഞത്.
കത്തോലിക്കാ രാജ്യമായതു കൊണ്ട് തന്നെ ഇവിടെ ഗര്‍ഭഛിത്രം അനുവദിച്ചിരുന്നില്ല. അതിനാല്‍ സഭാ മേധാവികളുടെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് സര്‍ക്കാര്‍ നിയമഭേദഗതിയുമായി മുന്നോട്ട് പോയത്.
പ്രൊട്ടക്ഷന്‍ ഓഫ് ലൈഫ് ഇന്‍ പ്രെഗ്നന്‍സി എന്നാണ് ഐറിഷ് പാര്‍ലമെന്റ് പാസാക്കിയ ബില്ലിന്റെ പേര്. 127 പേര് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 31 പേര് എതിര്‍ത്തു വോട്ട് ചെയ്തു.
165ഓളം ഭേദഗതികളോടെയാണ് ബില്‍ പാസാക്കിയിരിക്കുന്നത്. അപ്പര്‍ ഹൗസിന്റെ അന്തിമ അനുമതിയോടെ ബില്‍ നിയമമാകും. അയര്‍ലന്റ് പ്രധാനമന്ത്രി എന്‍ഡാ കെന്നിയുടെ നിരന്തര പരിശ്രമവും ഇതിന് പിന്നിലുണ്ട്.
2012ലാണ് സവിത ഹാല്പ്പനവറുടെ മരണത്തിനിടയാക്കിയ സംഭവം നടന്നത്. ഏഴു മാസം ഗര്‍ഭിണിയായിരുന്ന സവിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം ആരോഗ്യനില മോശമായി.
സവിതയുടെ കുടുംബം അബോര്ഷന് നടത്താന്‍ രണ്ടു തവണ ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും കത്തോലിക്ക നിയമം അനുവദിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കുകയായിരുന്നു.
തുടര്‍ന്ന് സവിത മരിച്ചു.കൃത്യ സമയത്ത് അബോര്ഷന് നടത്തിയിരുന്നെങ്കില്‍ ജീവന് രക്ഷിക്കാന്‍ സാധിക്കുമായിരുന്നെന്ന് പിന്നീട് പുറത്തു വന്ന ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: