എരുമേലി: സര്‍ക്കാര്‍ വക തുമരം പാറ ട്രൈബല്‍ എല്‍പി സ്കൂളിലെ കുട്ടികളുടെ പാര്‍ക്ക് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഹര്‍ത്താല്‍ ദിനത്തില്‍ നാട്ടുകാരാണ് പാര്‍ക്ക് നശിപ്പിച്ച വിവരം അറിയുന്നത്. ഹര്‍ത്താലിന് തലേദിവസം രാത്രിയില്‍ പാര്‍ക്കിലെ ഒരുഭാഗം നശിപ്പിക്കുകയായിരുന്നുവെന്നും പഞ്ചായത്തംഗം തങ്കച്ചന് പറഞ്ഞു. തുമരംപാറ സര്‍ക്കാര്‍വക ട്രൈബല്സ്കൂളിനു നേരെയുള്ള അക്രമം പതിവായിരിക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് സ്കൂളിലെ പാര്‍ക്ക് അടക്കമുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കിയത്. നാലോളം കുട്ടികള്‍ ഇരുന്ന് കറങ്ങുന്ന ഇരുമ്പുനിര്മ്മിതമായ ഉപകരണമാണ് നശിപ്പിക്കപ്പെട്ടത്. അതിന്റെ താഴെവശം ഉറപ്പിച്ചിരുന്ന കോണ്‍ക്രീറ്റ് ഇളക്കുകയാണ് അക്രമികള്‍ ചെയ്തത്. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: