കെയ്റോ: ഈജിപ്തില്‍ പാര്‍ലമെന്റ് ഇലക്ഷന് 2014ല്‍ നടക്കും. സൈനീക അട്ടിമറിയെ തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായ ഈജിപ്തില്‍ പുതിയ തെരഞ്ഞെടുപ്പ് സമയ പ്രഖ്യപനം ഇടക്കാല പ്രസിഡന്റ് ആദിലി മന്‍സൂറാണ് നടത്തിയത്.
അതിനു മുന്നോടിയായി ഭരണ ഘടന പരിഷ്ക്കരണം നടപ്പാക്കും. ഇതിനായി 15 ദിവസത്തിനകം ഭരണഘടനാ പരിഷ്ക്കരണ പാനലിനെ നിയമിക്കും.
ഭരണഘടനാ പരിഷ്ക്കരണം നടപ്പില്‍ വരുത്തുന്നതിന് മുന്‍പായി ഹിതപരിശോധന നടത്തുമെന്നും ഇടക്കാല പ്രസിഡന്റ് മന്‍സൂര്‍ പറഞ്ഞു. ഇന്നലെ 54 പേരുടെ കൂട്ടകൊലക്ക് ശേഷമാണ് ഇടക്കാല പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്.
ഇന്നലത്തെ സംഭവവികാസങ്ങളില്‍ ഇടക്കാല സര്‍ക്കാര്‍ അഗാധ ദുഖം രേഖപ്പെടുത്തുകയും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
സൈന്യം നടത്തിയ കൂട്ടകൊലയില്‍ പ്രതിഷേധിച്ച് രാജ്യ വ്യാപകമായി പ്രക്ഷോഭത്തിന് മുസ്ലിം ബ്രദര്‍ഹുഡ് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇന്നലത്തെ അക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണം 435 ആയി എന്ന് ഈജിപ്ഷ്യന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: