ബീജിംങ്: അധികാര ദുര്‍വിനിയോഗത്തിനും അഴിമതി ആരോപണത്തെയും തുടര്‍ന്ന ജയിലിലാക്കപ്പെട്ട ചൈനയിലെ മുന്‍ റെയില്‍ മന്ത്രി ലി ഷിന്റെുവിന്റെ വധശിക്ഷ കോടതി രണ്ട് വര്‍ഷത്തേക്ക് മാറ്റി വച്ചു.
ചൈനീസ് പ്രസിഡന്റെ ഷി ജിന്‍ പിങ്ങിന്റെ അഴിമതി വിരുദ്ധ നടുപടികളുടെ ആദ്യനടപടികളുടെ ഭാഗമായാണ് ഈ കേസിനെ ലോകം കണ്ടിരുന്നത്.
പത്ത് മില്യണ്‍ ഡോളറിന്റെ അഴിമതിയാരോപണമായിരുന്നു ലി ഷിന്റെുവിനെതിരെ ഉണ്ടായിരുന്നത്. 2003ലെ റെയില്‍വെ വികസനവുമായി ബന്ധപ്പെട്ടാണ് ലി ഷിന്റെുവിനെതിരെ അഴിതി ആരോപണം ഉയര്‍ന്നത്.
അതിവേഗ ട്രെയിന്‍ നിര്‍മ്മാണത്തിനു വേണ്ടി കോണ്ട്രാക്റ്റര്മാരില് നിന്ന് കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. തുടര്‍ന്ന് 2011ല്‍ ലി ഷിന്റെുവിനെ റെയില്‍വേ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കി.
അതേസമയം കോടതിവിധി ഫലത്തില്‍ വധശിക്ഷയില്‍ നിന്നും ജീവപര്യന്തം ആയി മാറുമെന്നാണ് ചൈനയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: