കൊച്ചി: കൊച്ചി മെട്രോനിര്മ്മാണത്തിന്റെ ഭാഗമായി എംജി റോഡിലെ കേബിളുകളുടെ പൈപ്പുകളും കണ്ടെത്തുവാന്‍ ഡിഎംആര്‍സി അധികൃതര്‍ നടത്തുന്ന പരിശോധന ശനിയാഴ്ചയും ഞായറാഴ്ചയും നടക്കും. കഴിഞ്ഞ തവണ പരിശോധിച്ചതിന് എതിര്‍വശത്ത് പത്മജംഗ്ഷന് സമീപമാണ് പരിശോധന നടത്തുന്നത്.
മെട്രോനിര്മ്മാണത്തിനായി പെയിലടിക്കുമ്പോള് കേബിളുകള്‍ക്കും പൈപ്പുകള്‍ക്കും തകരാറുണ്ടാകില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിനായി പൈപ്പുകളും കേബിളുകളും നിലവിലുള്ള ഭാഗം തിരിച്ചറിയണം. പെയിലിംഗ് നടത്തേണ്ട ഭാഗത്തുണ്ടെങ്കില്‍ മാറ്റിസ്ഥാപിക്കുകയും വേണം. പതിറ്റാണ്ടുകള്‍ മുമ്പ് സ്ഥാപിച്ച സീവേജ് പൈപ്പ് ഉള്‍പ്പടെ എവിടെ കിടക്കുന്നുവെന്ന അധികൃതര്‍ക്ക് വ്യക്തമായ ധരണയായിട്ടില്ല. ഏതാനും ദിവസം മുമ്പ് എംജി റോഡിന്റെ കിഴക്കുവശം നെടുകെ കുഴിച്ച് പരിശോധിച്ചെങ്കിലും കേബിളും പൈപ്പുകളും സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിരുന്നില്ല. റോഡ് സ്ക്കാനിംഗ് നടത്തിയിട്ടും ഒന്നും കണ്ടെത്തുവാനായില്ല. ഈ സാഹചര്യത്തിലാണ് മറുവശം കൂടി പരിശോധിക്കുവാന്‍ തീരുമാനിച്ചത്. രണ്ട് ദിവസം റോഡ് അടച്ചിട്ടായിരിക്കും പരിശോധന. ഗതാഗതം തിരിച്ച് വിടുന്നത് സംബന്ധിച്ച് പോലീസുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: