കൊച്ചി: പാസ്പോര്‍ട്ട് അപേക്ഷകര്‍ക്ക് അപ്പോയ്മെന്റ് എടുക്കുന്നതിന് 5 മുതല്‍ ഓണ്‍ലൈന്‍ പെയ്മെന്റ് സംവിധആനം നിലവില്‍ വരും. കൊച്ചി മേഖലാ പാസ്പോര്‍ട്ട് ഓഫീസിന് കീഴില്‍ വരുന്ന ആലപ്പുഴ, കോട്ടയം, കൊച്ചി, ആലുവ, തൃശ്ശൂര്‍ പാസ്പോര്‍ട്ട് സേവാകേന്ദ്രങ്ങളും കോഴിക്കോട് മേഖലാ പാസ്പോര്‍ട്ട് ഓഫീസിന് കീഴില്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളും പുതിയ സംവിധാനത്തിന് തയ്യാറായതായി ബന്ധപ്പെട്ട മേഖലാ പാസ്പോര്‍ട്ട് ഓഫീസര്‍മാര്‍ അറിയിച്ചു.
ഈ സംവിധാനം ആരംഭിക്കുമ്പോള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി അപ്പോയ്മെന്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ അപേക്ഷകര്‍ ഓണ്‍ലൈനായി ഫീസടയ്ക്കേണ്ടതാണ്. പുതിയ രീതി അനുസരിച്ച് ംംം.ുമ്ീ്ശ്രശമ.ഴീ്.ശി എന്ന വെബ്സൈറ്റിലൂടെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ (മാസ്റ്റര്‍, വിസ), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവ വഴി ഫീസ് അടയ്ക്കാവുന്നതാണ്. വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്ന ചെലാന്‍ ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഇന്ത്യയുടെ ശാഖകളില്‍ പണമടച്ച ശേഷവും അപ്പോയ്മെന്റ് എടുക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: