കൊച്ചി: കോണ്ട്രാക്ടര്മാരും ഭരണക്കാരും കൂടി നടത്തിയ വന്‍ അഴിമതിയാണ് റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് കാരണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ് പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കേണ്ട തുകയുടെ വലിയരു ഭാഗവും കമ്മീഷനായി ഇവര്‍ പങ്ക് വയ്ക്കുകയാണ്.
കാല്‍നട യാത്രക്കാര്‍ക്കും ടൂ വീലറുകാര്ക്കും പോലും യാത്ര ചെയ്യുവാന്‍ സാധിക്കാതെ കുണ്ടും കുഴിയുമായി കിടക്കുന്ന ഇടപ്പള്ളി-മേല്‍പ്പാലം അപ്രോച്ച് റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മേഖല കമ്മറ്റി കുന്നുംപുറത്തുള്ള റോഡിലെ കുഴികള്‍ അടച്ച് പ്രതീകാത്മകമായി നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്.സുരേഷ് കുമാര്‍, സെക്രട്ടറി യു.ആര്.രാജേഷ്, സംസ്ഥാന കൗണ്‍സില്‍ അംഗം പി.എന്‍.ശങ്കരനാരായണന്, ഭാഷാ ന്യൂനപക്ഷ സെല്‍ സംസ്ഥാന കണ്‍വീനര്‍ സി.ജി.രാജഗോപാല്‍, മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ഷാലി വിനയന്, പട്ടികജാതി മോര്‍ച്ച സംസ്ഥാന കമ്മറ്റി അംഗം കെ.എ.തങ്കപ്പന്, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി എ.പി. അജേഷ് കുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി വി.എസ്.സുബീഷ്, ബിജെപി കുന്നുംപുറം ഡിവിഷന് പ്രസിഡന്റ് ജയന് തോട്ടുങ്കല്‍, ജനറല്‍ സെക്രട്ടറി ദേവിദാസന്, കര്‍ഷക മോര്‍ച്ച മണ്ഡലം സെക്രട്ടറി വി.വി.ലക്ഷ്മണന്, ബിജെപി ചേരാനല്ലൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.കെ.ദിലീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: