ജമ്മു: നിയന്ത്രണരേഖയില്‍ വെടിര്നിത്തല് കരാര്‍ ലംഘിച്ച് പാകിസ്ഥാന് വീണ്ടും ഇന്ത്യന്‍ പോസ്റ്റിനു നേരെ വെടിയുതിര്‍ത്തു. 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
ദോഡാ ബറ്റാലിയനിലെ സൗജിയാന്‍ പ്രദേശത്ത് രാവിലെ 10.45ന് ആരംഭിച്ച വെടിവയ്പ് 30 മിനിട്ട് നീണ്ടുനിന്നു. ഇന്ത്യന്‍ സൈന്യവും പ്രത്യാക്രമണം നടത്തിയെങ്കിലും ഇരു ഭാഗത്തും ആളപായമൊന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: