ബീജിംഗ്: ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയില്‍ സ്വദേശികളായ ഉയ്ഗുര് മുസ്ലീങ്ങളും കുടിയേറ്റക്കാരായ ഹന് ചൈനീസ് വിഭാഗങ്ങളും തമ്മിലുള്ള കലാപത്തില്‍ 27 പേര് മരിച്ചു.
ഒരു വിഭാഗം ആളുകള്‍ പൊലീസ് സ്റ്റേഷന്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്കു നേരെ ആക്രമണം നടത്തി. പൊലീസ് വാഹനങ്ങള്‍ കത്തിക്കുകയും ജനങ്ങളെ കുത്തി പരിക്കേല്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കലാപകാരികള്‍ക്കു നേരെ പൊലീസ് വെടിയുതിര്‍ത്തു. പത്ത് പേര് കൊല്ലപ്പെട്ടു. ഒന്‍പത് പൊലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും പ്രദേശവാസികളും അടക്കം പതിനേഴ് പേര് കൂടി കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: