ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ പ്രളയത്തെ തുടര്‍ന്ന് കാണാതായ ഒമ്പത് മലയാളികളില്‍ രണ്ട് പേരെ കണ്ടെത്തി. പാലക്കാട് ഒറ്റപ്പാലം സ്വദേശികളായ രാജന്, ഭാര്യ ലീല രാജന് എന്നിവരെയാണ് കണ്ടെത്തിയത്.
പാലക്കാട് സ്വദേശികളായ രാധാകൃഷ്ണന്, ഭാര്യ സതീദേവി, ഛത്തീസ്ഗഡിലെ ഭിലായില്‍ താമസിക്കുന്ന ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ പുത്തന്മഠത്തില് പ്രസന്നന് പിള്ള, ഭാര്യ ലതാ പിള്ള, ദല്‍ഹിയില്‍ താമസിക്കുന്ന പാലക്കാട് സ്വദേശികളായ ആനന്ദ് അരുണാചലം, ഭാര്യ ഷീല, മകള്‍ സൗമ്യ എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: