ശ്രീനഗര്‍: കശ്മീരിലുള്ള ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ കൂടുതലായി പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ് ആവശ്യപ്പെട്ടു. യുവജനങ്ങളുടെ ഭാവിക്കു വേണ്ടി ജനങ്ങള്‍ പങ്കെടുക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.
ജനങ്ങളുടെ താല്പര്യങ്ങളും പ്രതീക്ഷകളും പൂര്‍ത്തീകരിക്കുന്നതിനു വേണ്ടിയാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്നും അതിനാല്‍ എല്ലാവരും ഇതില്‍ പങ്കെടുത്താല്‍ മാത്രമേ ഭാവിതലമുറയ്ക്കാവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നു ഉറപ്പുവരുത്താന്‍ സാധിക്കുകയുളളുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: