ന്യൂദല്‍ഹി: അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന് ജൂലൈയില്‍ ഇന്ത്യയിലെത്തും.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി. മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ കെറി വിദേശകാര്യമന്ത്രി സല്മാന് ഖുര്ഷിദുമായുള്ള കൂടിക്കാഴ്ച്ചയ്ക്കുശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇന്ത്യ- അമേരിക്ക ബന്ധം 21-ാം നൂറ്റാണ്ടിലെ ഏറ്റവും നിര്‍ണായകമായ ഘടകങ്ങളിലൊന്നാണെന്ന് കെറി പറഞ്ഞു. ഭീകര പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് നിരവധി ജീവനുകള്‍ രക്ഷിക്കുന്നതിന് സഹായകമായെന്നു ചൂണ്ടിക്കാട്ടി അമേരിക്കയുടെ ചാരപദ്ധതിയെ അദ്ദേഹം ന്യായീകരിച്ചു.
വിവരങ്ങള്‍ ചോര്‍ത്തിയതിലൂടെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിച്ചിട്ടല്ലെന്ന് കെറി വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാരം, ആഗോള കാലാവസ്ഥാ വ്യതിയാനം എന്നിവ സംബന്ധിച്ചും കെറിയും ഖുര്‍ഷിദും ആശയ വിനിമയം നടത്തി. ഇന്തോ-യുഎസ് ആണവ കരാര്‍ യഥാസമയം നടപ്പിലാക്കുന്നതിലെ പ്രതിജ്ഞാബദ്ധതയും കെറി ആവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: