കോതമംഗലം: അനാശാസ്യ കേന്ദ്രം നടത്തിപ്പുക്കാരന് പിടിയില്‍. തട്ടേക്കാട് പലമറ്റത്തെ അനാശാസ്യകേന്ദ്രം നടത്തിപ്പുകാരനായ പറവൂര്‍ നടുമിലപ്പറമ്പില് മുഹമ്മദ് നിസാറിനെയാണ് കോതമംഗലം പോലീസ് പിടികൂടി. അനാശാസ്യത്തിലേര്‍പ്പെട്ട മൂന്ന് പേരെ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇതെതുടര്‍ന്ന് നിസാര്‍ ഒളിവില്‍ പോവുകയായിരുന്നു. ഓടക്കാലി നൂലേലി നങ്ങ്യാര്‍ ചിറങ്ങരയിലുള്ള തന്റെ ജീവനക്കാരന്റെ വസതിയില്‍ ഒളിവില്‍ കഴിയവെ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്നായിരുന്നു അറസ്റ്റ്. പോലീസ് എത്തിയതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
കോതമംഗലം താലൂക്കില്‍ വിവിധയിടങ്ങള്‍ ഇയാള്‍ നടത്തിവരുന്ന ക്ലിനിക്കുകള്‍ക്ക് അംഗികാരമില്ലെന്ന് കാണിച്ച് പഞ്ചായത്ത് പ്രസിഡന്റുമാര്‍ രംഗത്തെത്തിയിട്ടുണ്ട്. അംഗികാരത്തിനാവശ്യമായ രേഖകള്‍ രാജരാക്കാനാവശ്യപെടുമ്പോള് ഉന്നത ബന്ധങ്ങള്‍ പറഞ്ഞാണ് രക്ഷപ്പെടുന്നത്. എട്ടുവര്ത്തോളമായി ഇയാള്‍ അനധികൃതസ്ഥാപനം നടത്തി വരികയായിരുന്നു. ഈ സ്ഥാപനത്തില്‍ ചികിത്സ നടത്തിവന്നവരെ കുറിച്ച് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ആരോഗ്യ വകുപ്പോ മറ്റ് അധികാരികളോ പരിശോധന നടത്താന്‍ കൂട്ടാക്കാതെ വന്നതാണ് ഈ തട്ടിപ്പ് തുടരാന്‍ ഇടയായത്. ഇയാള്‍ക്ക് ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളായ മുടക്കുഴ, കുട്ടംമ്പുഴ മുള്ളിരിങ്ങാട് എന്നിവിടങ്ങളിലും ക്ലിനിക് നടത്തിയിരുന്നതായും വിവരമുണ്ട്. ഈസ്ഥാപനങ്ങളിലെല്ലാം സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സിന്റെ അംഗികാരം പത്രം പ്രദര്‍ശിപ്പിച്ചു വരുന്നതായും ഇതെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: