മുംബൈ: മുംബൈയില്‍ മൂന്നു നില കെട്ടിടം തകര്‍ന്ന് വീണ് കുട്ടികള്‍ ഉള്‍പ്പടെ ആറ് പേര് മരിച്ചു. പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റു. താനെയിലെ മുംബ്രാ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ശകുന്തള എന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്. ഏകദേശം 35 വര്‍ഷം പഴക്കമുള്ള കെട്ടിടമാണിത്.
പുലര്‍ച്ചെ 2.30ഓടെയാണ് കെട്ടിടം തകര്‍ന്ന് വീണത്. ഒമ്പത് കുടുംബങ്ങളാണ് ഈ കെട്ടിടത്തില്‍ താമസിച്ചിരുന്നത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ എട്ടോളം പേര് കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പരുക്കേറ്റവരെ കല്‍ശേഖര്‍ ആശുപത്രിയിലും സിഎസ്എംഎച്ച്, സിവില്‍ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
താനെ മുന്‍സിപ്പല്‍ കോര്പ്പറേഷന്, ബൃഹാന്‍മുംബൈ മുന്‍സിപ്പല്‍ കോര്പ്പറേഷന്, എന്‍ടിആര്‍എഫിന്റെ നേതൃത്വത്തിലാണു രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. എട്ടു ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: