കൊല്ലം: കാര്‍ഷിക-പരിസ്ഥിതി മേഖലകള്‍ക്ക് മുന്‍തൂക്കം നല്കി ജില്ലാ പഞ്ചായത്തിന്റെ 2013-14 വര്‍ഷത്തെ പദ്ധതിക്ക് ജില്ലാപഞ്ചായത്ത് അംഗീകാരം നല്കി.
ജനറല്‍ മേഖലയില്‍ 33,47,12,705 രൂപയും പട്ടികജാതി പ്രത്യേക ഘടക പദ്ധതിയില്‍ 26,16,98,819 രൂപയും പട്ടിക വര്‍ക്ഷ പ്രത്യേക ഘടക പദ്ധതിയില്‍ 33,89,659 രൂപയും മെയ്ന്റനന്‍സ് ഗ്രാന്റ് (നോണ്‍റോഡ്) മേഖലയില്‍ 7,54,52,587 രൂപയും മെയ്ന്റനന്‍സ് ഗ്രാന്റ് (റോഡ്മേഖലയില് 414,80,154 രൂപയും ഉള്‍പ്പടെ 71,67,33,924 രൂപ അടങ്കല്‍ തുകയുള്ള പദ്ധതികളാണ് ജില്ലാപഞ്ചായത്ത് അംഗീകരിച്ചത്.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. ബിജു കെ. മാത്യു പദ്ധതി നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു.
കൊല്ലം മോഡല്‍ നെല്‍കൃഷി പദ്ധതി 5000 എക്കര്‍ സ്ഥലത്ത് ഈ വര്‍ഷം നടപ്പിലാക്കും. ജില്ലയില്‍ 100 ഏക്കര്‍ സ്ഥലത്ത് ഡമോണ്‍സ്ട്രേഷന്‍ പ്രോജക്ടായി ജില്ലാപഞ്ചായത്ത് നേരിട്ട് നെല്‍കൃഷി ഇറക്കും. നെല്‍കര്‍ഷകരുടെ പ്രോഡ്യൂസേഴ്സ് കമ്പനി രൂപീകരിച്ച് ശൂരനാട് വടക്ക് പഞ്ചായത്തില്‍ ആധുനിക റൈസ്മില്‍ ആരംഭിക്കും. ഒരുദിവസം ഒരുലക്ഷം കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കാന്‍ കഴിയുന്ന ആധുനിക ഹാച്ചറി ആയൂരിലെ തോട്ടത്തറയില്‍ ആരംഭിക്കും. 50 ലക്ഷം രൂപയാണ് ഇതിന് വകയിരുത്തിയിട്ടുണ്ട്.
കൊല്ലം ജില്ലയെ ജലസമ്പുഷ്ട-പരിസ്ഥിതിസൗഹൃദ ജില്ലയാക്കി മാറ്റുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി നടപ്പിലാക്കും. ജില്ലാപഞ്ചായത്തില്‍ അനര്‍ട്ടിന്റെ സഹകരണത്തോടെ സൗരോര്‍ജ്ജപാനല്‍ സ്ഥാപിച്ച് ജില്ലയില്‍ ആദ്യം സൗരോര്‍ജ്ജ വൈദ്യുതി മാത്രം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസാക്കി മാറ്റും. ഇതിന് 52 ലക്ഷം രൂപ നീക്കി വച്ചു. കുരിയോട്ടുമല ഫാമില്‍ ചാണകത്തില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന നൂതന പ്ലാന്റ് 48 ലക്ഷം രൂപ പാലിന്റെ കാര്യത്തില്‍ ജില്ലയെ സ്വയംപര്യാപ്തമാക്കുന്ന ക്ഷീരാമൃതം പദ്ധതി 18 പഞ്ചായത്തുകളില്‍ നടപ്പിലാക്കും. 70 ലക്ഷം രൂപയാണ് അടങ്കല്‍. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് സ്വയം തൊഴിലിനായി വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കും. അവര്‍ക്കായി എംപ്ലോയബിലിറ്റി സെന്റര്‍ ജില്ലാപഞ്ചായത്തില്‍ പ്രവര്‍ത്തനം തുടങ്ങും. ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ നൂതനപദ്ധതികളാണ് അവതരിപ്പിച്ചത്. റോഡുകളുടെ നിര്‍മ്മാണം, പുനരുദ്ധാരണം, ആസ്തികളുടെ സംരക്ഷണം ഉള്‍പ്പെടെ എല്ലാ മേഖലകളിലും നൂതനപദ്ധതികളാണ് വച്ചിട്ടുള്ളത്. ആരോഗ്യവിദ്യാഭ്യാസ മേഖലകളില്‍ ഓട്ടിസം പുനരധിവാസം, മുന്നേറ്റം, പെണ്‍കുട്ടികള്‍ക്ക് കരാട്ടെ പരിശീലനം, വി.എച്ച്.എസ്.ഇ സ്കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസുകള്‍, അലോപ്പതി, ആയൂര്‍വേദ, ഹോമിയോ ആശുപത്രികളില്‍ പാലിയേറ്റീവ് കീയര്‍ വാര്‍ഡുകള്‍ ആരംഭിക്കും. ഇതിനായി 30 ലക്ഷം രൂപ വകയിരുത്തി. പകര്‍ച്ചവ്യാധി പ്രതിരോധ ക്യാമ്പുകള്‍ സംഘടിപ്പിക്കും. എലി നശീകരണത്തിനായി 20 ലക്ഷം രൂപ നീക്കി വച്ച് ജില്ലയെ എലിവിമുക്ത ജില്ലയാക്കും. വിവിധ റോഡുകളുടെ നിര്‍മ്മാണത്തിനായി 77,970,800 രൂപയും, കോളനി നടപ്പാതകള്‍ക്കായി 3,88,89,600 രൂപയും റോഡുകളുടെ അറ്റകുറ്റപ്പണിക്കായി 7776200 രൂപയും നീക്കിവച്ചു.
ഐ.എ.വൈ. വീടുകളുടെ നിര്‍മ്മാണത്തിന് ജില്ലാപഞ്ചായത്ത് വിഹിതം ജനറല്‍ മേഖലയില്‍ ആറര കോടിരൂപയാണ്. എന്നാല്‍ ജില്ലാപഞ്ചായത്തിന് സേവനമേഖലയില്‍ ആകെ ലഭിക്കുന്നത് 81983100 രൂപ മാത്രമാണ്. പട്ടികജാതി മേഖലയില്‍ ഐ.എ.വൈ. വിഹിതം 9,42,50,000 രൂപയാണ്. ജില്ലാ പഞ്ചായത്തിന് ആകെയുള്ള സേവനമേഖലയിലെ ഫണ്ട് 840,41,400 രൂപ മാത്രമാണ്. ജില്ലാപഞ്ചായത്തിന്റെ പദ്ധതി വിഹിതം വര്‍ദ്ധിപ്പിക്കാതെ ഐ.എ.വൈ വിഹിതം ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ച അശാസ്ത്രീയമായ ഗവണ്മെന്റ് നടപടിയാണ് ഈ അവസ്ഥ സൃഷ്ടിച്ചതെന്ന് പ്രസിഡന്റ് എസ്. ജയമോഹന് യോഗത്തെ അറിയിച്ചു. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ അംഗങ്ങള്‍ അംഗീകരിക്കുകയും പദ്ധതിവിഹിതം വര്‍ദ്ധിപ്പിച്ച് നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ജില്ലയിലെ എല്ലാ സ്കൂളുകളിലും പട്ടികജാതി പട്ടികവര്‍ക്ഷ വിദ്യാര്‍ത്ഥികള്‍ക്കും ഗര്‍ഭിണികള്‍ക്കും പോഷകാഹാരം ഉറപ്പാക്കുന്ന പദ്ധതിക്കും ജില്ലാ പഞ്ചായത്ത് അംഗീകാരം നല്കി. ജില്ലയിലെ നിലവില്‍ പ്ലസ്ടു ഇല്ലാത്ത പഞ്ചായത്തുകളില്‍ അടിയന്തിരമായി പ്ലസ്ടു അനുവദിക്കണമെന്ന പ്രമേയം യോഗം അംഗീകരിച്ചു. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തമിഴ്മീഡിയം സ്കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ലാപഞ്ചായത്ത് യോഗത്തില്‍ വൈസ് പ്രസിഡന്റ് കെ.ജഗദമ്മ, സെക്രട്ടറി കെ. അനില്‍കുമാര്‍, അഡ്വ. ഗോപാലകൃഷ്ണപിള്ള, കാരുവള്ളില്‍ ശശി, ജഗദീശന്, മായാ സുരേഷ്, ആനന്ദകുസുമം, സി.പി.സുധീഷ്കുമാര്‍, പാത്തല രാഘവന്, പി.എസ്. പ്രദീപ്, സഞ്ജയ് ഖാന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: