കൊച്ചി: കനത്തമഴയിലും കൊച്ചി മെട്രോറെയിലിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടസ്സം കൂടാതെ മുന്നോട്ട് പോകുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം തുടക്കം കുറിച്ച ഇടപ്പള്ളി ചങ്ങമ്പുഴ പാര്ക്കിന് സമീപം പൈലിങ്ങ് ജോലികള്‍ ഇന്നലെയും തുടര്‍ന്നു.
വെല്‍ഡിംഗ് വര്‍ക്കുകളും കോണ്‍ക്രീറ്റ് ജോലികളുമാണ് മഴമൂലം തടസ്സപ്പെട്ടിരിക്കുന്നത്. കളമശ്ശേരി പത്തടിപാലത്ത് ടെസ്റ്റ് പൈലിങ്ങ് കഴിഞ്ഞു. തുടര്‍ച്ചയായുള്ള പൈലിങ്ങ് ജോലികള്‍ രണ്ട് മൂന്ന് ആഴ്ചകള്ക്ക്ശേഷമേ ആരംഭിക്കുകയുള്ളൂ.
ആലുവ മുതല്‍ കളമശ്ശേരിവരെ വരുന്നതാണ് ഒരു റീച്ച്. ഈ റീച്ചില്‍ പത്തടിപ്പാലത്ത് മാത്രമാണ് സോയില്‍ ടെസ്റ്റിംഗ് നടന്നിട്ടുള്ളു. ആലുവയിലും കളമശ്ശേരിയുമെല്ലാം സോയില്‍ ടെസ്റ്റിങ്ങാണ് ഇപ്പോള്‍ നടക്കുന്നത്.
മണ്ണ് പരിശോധനയിലൂടെ മാത്രമെ ഓരോസ്ഥലത്തും പൈലിങ്ങിന്റെ ആഴം മണ്ണിന്റെ ഘടനയനുസരിച്ച് നിര്‍ണ്ണയിക്കുവാന്‍ സാധിക്കുകയുള്ളു. നിര്‍മ്മാണം നടക്കുന്ന ഈ റീച്ചിന്റെ ചുമതല എല്‍ ആന്റ്ടിയ്ക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: