കൊച്ചി: കേരളത്തിലെ ഹൈന്ദവ സമൂഹം പ്രത്യേകിച്ച് മുന്നോക്ക സമുദായങ്ങളില്‍പ്പെട്ടവര്‍ ഏറെ അവഗണനയും യാതനയും അനുഭവിക്കുകയാണെന്നും ഭരണസംവിധാനങ്ങള്‍ ഈ വിഭാഗത്തെ പഞ്ചസാരയില്‍ പൊതിഞ്ഞ വിഷം കൊടുത്ത് നശിപ്പിക്കുക യാണെന്ന് കവി എസ്.രമേശന് നായര്‍ അഭിപ്രായപ്പെട്ടു. അതിവേഗം ബഹുദൂരം വേഗത്തില്‍ വിവിധ ക്രൈസ്തവ- ഇസ്ലാമികവല്‍ക്കരണ പദ്ധതികളുമായി ഭരണകൂടങ്ങള്‍ മുന്നോട്ടുപോകുന്നു. പൈതൃക സ്വത്തുക്കളെ തകര്‍ത്തുകൊണ്ട് സംസ്ക്കാരത്തെ ഇല്ലാതാക്കുവാന്‍ ഒരു കൂട്ടം പ്രയത്നിക്കുന്നു. പൊതു സ്വത്ത് വാരിക്കോരി ന്യൂനപക്ഷങ്ങള്‍ക്ക് കൊടുക്കുവാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഭരണകൂടം മത്സരിക്കുന്നു.ടിഡിഎം ഹാളില്‍ കൂടിയ മുന്നോക്ക സമുദായ സംരക്ഷണ മുന്നണിയുടെ സംസ്ഥാന പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഹൈന്ദവ ക്ഷേത്രങ്ങള്‍ രാഷ്ട്രീയക്കാരന്റെ കേന്ദ്രമായി മാറുന്നുവെന്നും, നഷ്ടപ്പെട്ട ക്ഷേത്രസ്വത്ത് പതിച്ചുകിട്ടണമെങ്കില് നിരവധി സാമ്പത്തിക ചെലവുകള്‍ ഉണ്ടാകുമ്പോള്‍, മറുവശത്ത് സര്‍ക്കാര്‍ ചെലവില്‍ അന്യമതസ്ഥര്‍ക്കും സംഘാടകര്‍ക്കും ഭൂമി പതിച്ചുനല്കുന്നു. കേണല്‍ മണ്‍റോയുടെ ഭൂതം ഇന്നും നമ്മുടെ ഭരണസംവിധാനത്തെ ബാധിച്ചിരിക്കുന്നു. നവോത്ഥാന ശില്പികളായ ശ്രീശങ്കരാചാര്യര്‍, ചട്ടമ്പിസ്വാമികള്‍, ഗുരുദേവന്, അയ്യങ്കാളി എന്നിവരുടെ ചിന്തകള്‍ സ്വായത്തമാക്കുകയും, ഒരൊറ്റ മനസ്സോടെ പുരോഗതിയിലേക്ക് മുന്നേറാന്‍ നാം മുന്‍കയ്യെടുക്കണം. അതിനായി ദുരഭിമാനത്തിന്റെ മുഖംമൂടി അഴിച്ചു വച്ച് ധീരതയുടെയും, സാഹസികതയുടെയും പടച്ചട്ട അണിഞ്ഞ് ആത്മരക്ഷയ്ക്കായി നമ്മുടെ ധര്‍മ്മക്ഷേത്രവും, കര്‍മ്മക്ഷേത്രവും ആകുന്ന ക്ഷേത്രവിമോചനത്തിനായി നാം മുന്നിട്ടിറങ്ങണമെന്ന് രമേശന് നായര്‍ പറഞ്ഞു.
രാവിലെ കൂടിയ സംസ്ഥാന പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ സ്വാഗതസംഘം ചെയര്മാന് പി.രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. അക്കീരമണ്‍ കാളിദാസന് ഭട്ടതിരിപ്പാട് ഉദ്ഘാടനം നിര്‍വഹിച്ചു. പി.ജി.ശശികുമാര്‍ വര്‍മ്മ മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ശാന്തകുമാരി മേനോന്, കെ.സി.മാനവര്‍മ്മ രാജ, കെ.പി.കെ.മേനോന്, ബാബു പണിക്കര്‍, തോട്ടം നാരായണന് നമ്പൂതിരി, എന്‍.ഇ.ഭാസ്ക്കര മാരാര്‍, നാരായണന് ടി.പി, വല്ലഭന് നമ്പൂതിരി, എം.പി.രവീന്ദ്രനാഥന്‍, ശ്യാമള എസ്.പ്രഭു, സി.എന്‍.ഭാസ്ക്കരന്‍ നമ്പ്യാര്‍, പെരുമറ്റം രാധാകൃഷ്ണന് നായര്‍, വി.കെ.നാരായണന്, എന്‍.കെ.രാധാകൃഷ്ണന്, ശ്രീനാഥ് പുതുമന, മാലതി അന്തര്‍ജ്ജനം, ടി.എം.അരവിന്ദാക്ഷക്കുറുപ്പ്, സുരേഷ് ബാബു എന്‍.വാഴൂര്‍, ദേവദാസ് കുട്ടമ്പൂര്, ടി.പി.സതീഷ്കുമാര്‍, പി.വി.മുരളീധരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: