കൊച്ചി: ലൈംഗിക ആരോപണ വിധേയനായ സിപിഎം ജില്ലാ നേതാവിന് തുണയാകുന്നത് പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത. സിപിഎം ജില്ലാ കമ്മറ്റിയംഗവും പെരുമ്പാവൂര്‍ ഏരിയ സെക്രട്ടറിയും, ലോയേഴ്സ് യൂണിയന് സംസ്ഥാന നേതാവുമായ എന്‍.സി.മോഹനനെതിരെയാണ് പുതിയ ലൈംഗീകാരോപണം ഉയര്‍ന്നിരിക്കുന്നത്. സിപിഎം പ്രവര്‍ത്തകനും എഫ്എസിടി ജീവനക്കാരനും മോഹനന്റെ അയല്‍ക്കാരനുമായ വ്യക്തിയാണ് തന്റെ ഭാര്യയുമായി മോഹനനുള്ള അവിഹിത ബന്ധത്തെക്കുറിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പരാതി നേരിട്ട് നല്‍കിയത്. എന്നാല്‍ പിണറായി പക്ഷക്കാരനായ മോഹനനെതിരെ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞ നാല് മാസമായിട്ടും പാര്‍ട്ടി തയ്യാറായിട്ടില്ല. സംഭവം പുറത്തായതിനെതുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ സിപിഎം പെരുമ്പാവൂര്‍ ഏരിയാകമ്മറ്റി യോഗം ഇന്ന് ചേരും. ജില്ലാ സെക്രട്ടറി ദിനേശ് മണിയുടെ സാന്നിധ്യത്തിലായിരിക്കും പാര്‍ട്ടിയോഗം നടക്കുക. കോളേജ് അധ്യാപിക കുടിയായ തന്റെ ഭാര്യയുമായി മോഹനന് വച്ചുപുലര്‍ത്തുന്ന അവിഹിത ബന്ധത്തില്‍ മനം നൊന്ത് ഇയാള്‍ വീട് വീട്ടിറങ്ങി മറ്റൊരിടത്താണ് താമസിക്കുന്നത്.
മോഹനന്റെ അവിഹിത ബന്ധത്തെക്കുറിച്ച് ഇയാള്‍ 4 മാസം മുമ്പാണ് പരാതി നല്‍കിയത്. ആദ്യം ജില്ലാ സെക്രട്ടറി ആയിരുന്ന എം.വി.ഗോവിന്ദനാണ് പരാതി സമര്‍പ്പിച്ചത്. മോഹനന് ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന മറുപടിയാണ് ഗോവിന്ദനില്‍നിന്ന് ഇയാള്‍ക്ക് ലഭിച്ചത്. പിന്നീട് ഏപ്രില്‍ 8 നാണ് ഇയാള്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ പരാതിയും മോഹനനും ഇയാളുടെ ഭാര്യയും തമ്മില്‍ സംസാരിച്ച 24 പേജ് വരുന്ന ഫോണ്‍ കോളുകളുടെ ലിസ്റ്റും പിണറായി വിജയന് നല്‍കിയത്. ഇതിനിടെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും ഗോവിന്ദന് മാറുകയും ദിനേശ് മണി പുതിയ സെക്രട്ടറി ആവുകയും ചെയ്തു.
മോഹനനെക്കുറിച്ചുള്ള പരാതിയില്‍ അന്വേഷണം നടത്താനോ നടപടി സ്വീകരിക്കാനോ ദിനേശ് മണിയും തയ്യാറായില്ല. ഇതിന്റെ പിന്നില്‍ ജില്ലയില്‍ പിണറായി പക്ഷത്തിന്റെ ചൂക്കാന് പിടിക്കുന്ന പി.രാജീവാണെന്നാണ് പറയുന്നത്. ഇതിനിടെ ജില്ലയിലെ അച്ചുതാനന്ദന് പക്ഷത്തെ പ്രമുഖനായ വി.പി.ശശീന്ദ്രനെ സമീപിച്ച് ഇയാള്‍ പരാതി പറഞ്ഞിരുന്നു. എന്നാല്‍ പരാതിക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന പാര്‍ട്ടിയാണിതെന്നും ഗോപികോട്ടമുറിക്കലിനെതിരെ പരാതി നല്കിയ ചാക്കോച്ചന്റെ അവസ്ഥയിലാകാന്‍ താല്പര്യമില്ലെന്നുമാണ് ഇദ്ദേഹത്തിന് ലഭിച്ച മറുപടി. പാര്‍ട്ടിയില്‍ നിന്നും നീതി ലഭിക്കില്ലെന്ന വിശ്വാസത്തില്‍ കോടതിയെ സമീപിക്കാന്‍ തുനിയുകയാണ് ഇപ്പോള്‍ ഇയാള്‍.
വി.എസ്.പക്ഷത്തായിരുന്ന എന്‍.സി.മോഹനന് പറവൂരില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് പിണറായി പക്ഷത്തേക്ക് ചുവട് മാറ്റിയത്. ജില്ലാ കമ്മറ്റി സ്ഥാനത്തേക്ക് മല്‍സരിച്ച് ജയിക്കുകയായിരുന്നു.
പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത സിപിഎം നേതാക്കള്‍ക്ക് എന്ത്കൊള്ളരുതായ്മയും കാണിക്കാന്‍ അവസരമാവുകയാണ്. ധാര്‍മ്മികതയും, സദാചാര മുല്യവും നഷ്ടപ്പെട്ട പാര്‍ട്ടി ആരോപണ വിധേയര്‍ക്കെതിരെ സ്വയം നടപടി സ്വീകരിക്കാന്‍ ഒരുക്കലും മുന്നോട്ട് വന്നിട്ടില്ല. പി.ശശിയുടെയും, ഗോപികോട്ടമുറിക്കലിന്റെയും കാര്യത്തില്‍ ഇതാണ് ഉണ്ടായത്. മോഹനന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: