കോതമംഗലം: കോതമംഗലം താലൂക്കില്‍ വ്യാപകമായി അനധികൃത മണല്‍ കടത്തുന്നതായി ആക്ഷേപം. നേര്യമംഗലം മേഖലയിലെ കടവുകളില്‍ നിന്നാണ് പ്രധാനമായും വ്യാജമണല്‍ കടത്തുന്നത്. ഇത്തരത്തില്‍ വ്യാജമണല്‍ കയറ്റി വരുന്ന ലോറികളില്‍ കലൂര്‍ പാസ് എഴുതി കലൂരില്‍ എത്തിച്ച് അവിടെനിന്ന് സ്റ്റോക്ക് പാസ് ഉപയോഗിച്ച് കോട്ടയം, ചങ്ങനാശ്ശേരി ഭാഗങ്ങളിലേക്ക് അനധികൃതമായി കയറ്റി അയക്കുന്നതുമൂലം പ്രാദേശിക ഉപഭോക്താക്കള്‍ക്ക് മണല്ലഭിക്കാത്ത സ്ഥിതിയുണ്ടാകുന്നു.
താലൂക്കിലെ മറ്റ് കടവുകളായ ചാന്ദ്രപാറ, കുട്ടമ്പുഴ എന്നിവിടങ്ങളില്‍ അനധികൃത കടവുകള്‍ ഉണ്ടാക്കി മണല്‍വാരി രഹസ്യമായി ലേലം ചെയ്തു ടോറസ്പോലുള്ള വലിയവാഹനങ്ങളുടെ പാസ്സ് ഉണ്ടാക്കി കടത്തിക്കൊണ്ട് പോകുകയാണ് പതിവ്. ഇത്തരത്തിലുള്ള അനധികൃത മണല്‍ കടത്തിന് നേര്യമംഗലം വില്ലേജ് ഓഫീസിലെ ചിലജീവനക്കാരും ഊന്നുകല്‍ പോലീസ് സ്റ്റേഷനിലെ ചില പോലീസ് ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: