നമ്മുടെ മുമ്പിലുള്ള കര്‍ത്തവ്യം വിപുലമാണ്; ആദ്യമായും അവസാനമായും നാം നോക്കേണ്ടത്, നമ്മില്‍ അടിഞ്ഞുകിടക്കുന്ന, സ്വയം പ്രവൃത്തങ്ങളായിത്തീര്ന്നിട്ടുള്ള, വിപുലവിചാരരാശിയെ നിയന്ത്രിക്കാനാണ്.
ദുഷ്പ്രവൃത്തി ബോധതലത്തിലാണ്, സംശയമില്ല; പക്ഷേ, ദുഷ്പ്രവൃത്തി ഉളവാക്കിയകാരണം വളരെ അപ്പുറത്ത്, അബോധത്തിന്റെയും അദൃഷ്ടത്തിന്റെയും ലോകങ്ങളില്‍, ആയിരിക്കുന്നു; അതുകൊണ്ട് കൂടുതല്‍ പ്രബലങ്ങളും.
പ്രായോഗികമനോവിജ്ഞാനിയും അതിന്റെ ശക്തികളെ ആദ്യം തിരിച്ചുവിടുന്നത് അബോധത്തെ നിയന്ത്രിക്കുന്നതിലേക്കാണ്; അതുകഴിയുമെന്നും നമുക്കറിയാം. എന്തുകൊണ്ട്? അബോധത്തിന്റെ കാരണം സബോധമാണെന്ന് നമുക്കറിയാവുന്നതുകൊണ്ട്; അബോധവിചാരങ്ങള് കോടിക്കണക്കായി അടിഞ്ഞുകിടക്കുന്ന പഴയ സബോധവിചാരങ്ങളാണ്, പഴയ ബോധപ്രവൃത്തികള് കല്ലിച്ചുകഴിഞ്ഞവ. നാം അവയുടെനേരെ നോക്കുന്നില്ല, അവയെ അറിയുന്നില്ല. അവയെ മറന്നിരിക്കുന്നു. എന്നാല്‍ ധരിച്ചുകൊള്‍ക, തിന്മയുടെ ശക്തികള്‍ അബോധത്തിലാണെങ്കില് അതുപോലെയാണ് നന്മയുടെ ശക്തികളും.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: