മട്ടാഞ്ചേരി: കൊച്ചിന് കോര്പ്പറേഷന് കുവപ്പാടം (8-ാ0 ഡിവിഷന്) കൗണ്‍സിലര്‍ ടി.കെ.ബാബുവിനെ അയോഗ്യനാക്കണമെന്ന് ഇലക്ഷന് കമ്മീഷന് മുമ്പാകെ പരാതി. മുന്‍ കൗണ്‍സിലര്‍ വി.ജെ.ഹൈസിന്ത്, ഡിവിഷന് താമസക്കാരായ റാഫേല്‍ ആന്റണി, എന്നിവരടങ്ങുന്ന സംഘമാണ് പരാതിനല്‍കിയിരിക്കുന്നത്.
ഡിവിഷനില്‍ കാനകോരുന്നതിനും, മറ്റുവികസന പ്രവര്‍ത്തനങ്ങള്‍ക്കും അനുവദിച്ച ഫണ്ട് ദുരുപയോഗം ചെയ്ത് കരാറുകാരും ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് വന്‍ അഴിമതി നടത്തിയതായി വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതിനല്‍കിയിരുന്നു. വിജിലന്‍സ് കമ്മീഷന് കേസ്സ് രജിസ്റ്റര്‍ ചെയ്ത്. കൗണ്‍സിലര്‍ക്കും ഭാര്യക്കും നോട്ടീസ് അയക്കുകയും ചെയ്തു. കാനകളില്‍നിന്ന് ചെളികോരാതെ തുക കൈക്കലാക്കുക, ഇല്ലാത്തസ്ഥലത്ത് കോണ്‍ക്രീറ്റ് നടത്തിയതായി രേഖ സൃഷ്ടിക്കുക തുടങ്ങിയ കൃത്രിമങ്ങള്‍ കാട്ടി 50 ലക്ഷത്തിലേറെരൂപയാണ് കൗണ്‍സിലര്‍ ടി.കെ.ബാബു കൈക്കലാക്കിയതെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടി. ഇതിലൂടെ 25 ലക്ഷത്തിന്റെ വീട് കൗണ്‍സിലര്‍ ഭാര്യയുടെ പേരില്‍ നിര്‍മ്മിച്ചതായും പരാതിക്കാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: