കോട്ടയം: സാമൂഹ്യ പരിഷ്കര്‍ത്താവും സമുദായ ആചാര്യനുമായ മന്നത്തു പദ്മനാഭനെയും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരെയും അപകീര്‍ത്തിപ്പെടുത്തുന്ന വിധം മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍ വന്ന ലേഖനം അത്യന്തം നിന്ദ്യവും ഹീനവുമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് പറഞ്ഞു. ഇത്തരത്തില്‍ ഒരു ലേഖനം ഇപ്പോള്‍ വന്നത്, കേരളത്തില്‍ വളര്‍ന്നുവരുന്ന ഹിന്ദു ഐക്യത്തെ തകര്‍ക്കുക എന്ന ഉദ്ദേശം വച്ചുള്ളതാണ്.
ബഹുമാന്യ മന്നത്തുപദ്മനാഭനും ആര്.ശങ്കറും ചേര്‍ന്ന് രൂപം കൊടുത്ത ഹിന്ദു മഹാ മണ്ഡലത്തിന്റെ വളര്‍ച്ച കണ്ട് ഭയന്ന ശക്തികള്‍ അതിനെ തകര്‍ത്തതുപോലെ സുകുമാരന്‍നായരുടെയും വെള്ളാപ്പള്ളി നടേശന്റെയും നേതൃത്വത്തില്‍ കേരളത്തില്‍ വളര്‍ത്തിക്കൊണ്ടുവരുന്ന ഹിന്ദു ഐക്യത്തെ തകര്‍ക്കുക എന്നതാണ് ഈ ലേഖനത്തിലൂടെ ഉന്നം വയ്ക്കുന്നത്. ഛിദ്രശക്തികളുടെ ഈ കുടിലനീക്കത്തെ കരുതിയിരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: