കല്‍പ്പറ്റ: പട്ടയഭൂമിയില്‍ താമസിച്ചു വരുന്ന ആദിവാസി കുറിച്യസമുദായ കുടുംബത്തെ അക്രമിച്ചത് ലീഗിന്റെ ഒത്താശയോടെ എന്ഡിഎഫുകര്. ആക്രമണത്തിന് മുന്‍പ് ഇവര്‍ രണ്ടുതവണ കമ്പളക്കാട് പ്രദേശത്ത് രഹസ്യയോഗം ചേര്‍ന്നിരുന്നു. ആദ്യത്തെ യോഗത്തില്‍ ലീഗ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരും ആക്രമണത്തിന് നേതൃത്വം നല്കിയവരുമാണ് പങ്കെടുത്തത്. ലീഗ് നേതാവിന്റെ വീട്ടിലാണ് യോഗം നടന്നതെന്നും ഇവിടെനിന്നും എടുത്ത തീരുമാനപ്രകാരം ആക്രമണത്തിന് സന്നദ്ധരായ കുറച്ചുപേരെകൂടി ഉള്‍പ്പെടുത്തി രാജന്റെ വീടിന്റെ സമീപത്തുള്ള മറ്റൊരു വീട്ടില്‍ അക്രമികള്‍ ഒന്നിച്ചുകൂടി തീരുമാനം ഉറപ്പിക്കുകയായിരുന്നു. ഇവിടുത്തെ തീരുമാനപ്രകാരമാണ് വീട്ടില്‍ പുറത്തുനിന്നും ആരെങ്കിലുമുണ്ടെങ്കില്‍ എറിഞ്ഞ് ഓടിച്ചശേഷം വീട്ടുകാരെ അപായപെടുത്താനുള്ള പദ്ധതി നടപ്പാക്കിയത്.
ഈ വിവരം സ്ഥലത്തെ ഒരു സ്ത്രീ അക്രമിക്കപ്പെട്ട വീട്ടുകാരെ ആക്രമണത്തിന് തൊട്ട്മുന്‍പ് അറിയിച്ചിരുന്നു. നിങ്ങളെ അക്രമിക്കാന്‍ പരിപാടിയുണ്ടെന്നും നിങ്ങള്‍ ശ്രദ്ധിക്കണമെന്നും ഇവര്‍ മുന്നറിയിപ്പ് നല്കി. എന്നാല്‍ ഈ വിവരം കൂടുതല്‍പേരെ അറിയിക്കുന്നതിന് മുന്‍പ്തന്നെ അക്രമം തുടങ്ങികഴിഞ്ഞിരുന്നു. ചെറുത്തുനില്‍പ്പ് തീരെ പ്രതീക്ഷിക്കാതിരുന്ന ഇവര്‍ കല്ലെറിഞ്ഞ് വീട് തകര്‍ത്തശേഷം വീടിനടുത്തുള്ളവരെയും ഓടിച്ചശേഷം കത്തിയുമായാണ് കുടിലിലേക്ക് എത്തിയത്. എന്നാല്‍ കുടുംബം ശക്തമായി ചെറുത്തുനിന്നതോടെ അക്രമികളുടെ ഉദ്ദേശം നടപ്പാക്കാന്‍ സാധിച്ചില്ല. അക്രമികള്‍ ആരെല്ലാമാണെന്ന് തിരിച്ചറിയാതിരിക്കാനും കേസ്സില്‍ നിന്ന് രക്ഷ നേടുന്നതിനുംവേണ്ടിയാണ് കൂടുതല്‍പേരെ സംഘത്തില്‍ ചേര്‍ത്തത്.
കോഴിക്കോട് മാറാട് നടന്ന അക്രമണത്തിന്റെ ചുവട് പിടിച്ചായിരുന്നു കമ്പളക്കാടും അക്രമണത്തിന് പ്ലാന്‍ ചെയ്തത്. ഇതിനുമുന്നോടിയായിട്ടാണ് രജന്റെ അയല്‍വീട്ടില്‍ യോഗം ചേര്ന്നവരിലെ നേതാക്കള്‍ മറ്റൊരു വീട്ടിലും ചെന്ന് അക്രമത്തിന് മുന്‍പും പിന്‍പും ഉണ്ടായ സംഭവങ്ങള്‍ വിലയിരുത്തിയതായി അറിയുന്നു. സംഭവസ്ഥലത്ത് കൂടുതല്‍ പോലീസിനെ എത്തിക്കരുതെന്ന് കമ്പളക്കാട് സ്റ്റേഷന് അധികൃതരുമായി ധാരണ ഉണ്ടായിരുന്നതായും ആരാപോണമുണ്ട്.
തയ്യില്‍ സെയ്ത്, മാട്ടായി നിസാര്‍, മീന്കാരന് ബഷീര്‍, അയ്യാട്ട് ഹാരീസ്, സി.ടി.സലിം, കബീര്‍ എന്നിവരാണ് ആക്രമണത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നതെന്ന് പരിക്കേറ്റവര്‍ പോലീസിന് മൊഴി നല്‍കിയെങ്കിലും ഇവരെ . ചില സര്‍ക്കാര്‍ ജീവനക്കാരും അക്രമണത്തില്‍ പങ്കെടുത്തിരുന്നു എന്നത് സംഘടിത ശക്തികൊണ്ട് കേസ് ഒതുക്കാമെന്ന ധാരണയിലാണ്. ഗൂഢാലോചനയില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും അക്രമികളെയും കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാന്‍ കേസ് പ്രത്യേക ഏജന്‍സികളെ ഏല്‍പ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: