ശാസ്താംകോട്ട: സ്വകാര്യ വ്യക്തി പഞ്ചായത്ത് റോഡ് കയ്യേറിയതിന് എതിരെ വ്യാപകമായ പ്രതിഷേധം. സംഭവം അന്വേഷിക്കാന്‍ ഓംബുഡ്സ്മാന് ഉത്തരവായി.
കുന്നത്തൂര്‍ ഐവര്‍കാല അമ്പുവിള ജംഗ്ഷനില്‍ നിന്നും കല്ലടയാറ്റിലെ വേലന്മൂഴികടവിലേക്ക്പ്പോകുന്ന പഞ്ചായത്ത് റോഡിലാണ് കയ്യേറ്റം. കാല്‍നടയാത്രപോലും അസാധ്യമാക്കിയ കയ്യേറ്റം ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവന്‍ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
സംരക്ഷണഭിത്തി കെട്ടിയ കരിങ്കല്‍ ഇടിഞ്ഞ് റോഡില്‍ വീണതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം. കുന്നത്തൂര്‍ പഞ്ചായത്തിന്റെ പ്രധാന കടത്ത് കടവിലേക്ക് ദിനംപ്രതി നിരവധി ആളുകള്‍ ഗതാഗതം നടത്താറുള്ള ഈ റോഡില്‍ ഒരു വര്‍ഷം മുന്‍പാണ് കയ്യേറ്റശ്രമം തുടങ്ങിയത്. അന്ന് നാട്ടില്‍ ചിലര്‍ ഇതിനെ എതിര്‍ത്തെങ്കിലും ഭീഷണിയും, രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് റോഡ് കയ്യേറി കരിങ്കല്‍ ഉപയോഗിച്ച് സംരക്ഷണഭിത്തി കെട്ടുകയായിരുന്നു. സി.പി.എം. പ്രാദേശിക നേതാവാണ് വസ്തുവിന്റെ ഉടമ. ഇതിനിടെ മാസങ്ങള്‍ക്കു മുന്‍പ് സംരക്ഷണഭിത്തി തകര്‍ന്ന് റോഡിലേക്ക് നിലംപൊത്തി. ഇതോടെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. കടത്തുകയറിപ്പോകാനും വരള്‍ച്ച തുടങ്ങയതോടെ വസ്ത്രം അലക്കാനും അടക്കം ആ പ്രദേശത്തോട്ട് പോകേണ്ടവര്‍ക്ക് റോഡ് തടസപ്പെട്ടതോടെ ബുദ്ധിമുട്ടിലായി. തുടര്‍ന്ന് നാട്ടുകര്‍ സംഘടിച്ച് പലതവണ അദ്ദേഹത്തെ സമീപിച്ച് തടസ്സം നീക്കണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും ചെവിക്കൊണ്ടില്ല. ഇതിനെ തുടര്‍ന്നാണ് പ്രദേശവാസികള്‍ നിയമ നടപടി തുടങ്ങിയത്. പഞ്ചായത്ത് സെക്രട്ടറി മുതല്‍ ജില്ലാകളക്ടര്‍ക്ക് വരെ നാട്ടുകാര്‍ പരാതി നല്കി. നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ഓംബുഡ്സ്മാനെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: