ചാലക്കുടി : വനപാലകരെ മര്‍ദ്ദിച്ചുവെന്ന കേസില്‍ മണി കീഴടങ്ങി. ഹൈക്കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ഉച്ചക്ക് രണ്ടുമണിയോടെ അതിരപ്പിള്ളി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പതിനാലാം തീയതി അതിരപ്പിള്ളി കണ്ണന്‍കുഴിയില്‍ വെച്ച് വാഹനപരിശോധനക്കിടയില്‍ വനപാലകരെ മര്‍ദ്ദിച്ചുവെന്ന കേസില്‍ ജാമ്യമില്ലാവകുപ്പ് പ്രകാരം പോലീസ് കേസെടുത്തതിനെത്തുടര്‍ന്നാണ് കലാഭവന്‍മണി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ജഡ്ജി സതീഷ് ചന്ദ്രന് അന്വേഷണ ഉദ്യോഗസ്ഥനു മുമ്പില്‍ ഹാജരാകുവാന്‍ നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്നാണ് മണി അതിരപ്പിള്ളി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ആദ്യം ചാലക്കുടി സര്‍ക്കിള്‍ ഓഫീസില്‍ കീഴടങ്ങുവാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പിന്നീട് അതിരപ്പിള്ളി സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. ചാലക്കുടി സി.ഐ. വി.ടി.ഷാജന്, അതിരപ്പിള്ളി എസ്.ഐ. ഇ.എസ്.അരവിന്ദാക്ഷന് എന്നിവരുടെ മുമ്പില്‍ കീഴടങ്ങിയതിനുശേഷം പോലീസ് ജീപ്പ്പില്‍ അതിരപ്പിള്ളി പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ഡോ.അരുണ്മിത്രയുടെ നേതൃത്വത്തില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് ചാലക്കുടി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ മജിസ്ട്രേറ്റ് എല്‍സമ്മ ജോസഫിന് മുന്നില്‍ ഹാജരായത്. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ജഡ്ജി ജാമ്യം അനുവദിക്കുകയായിരുന്നു.
കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ മണിയെ വന്‍ മാധ്യമസംഘമാണ് കാത്തിരുന്നത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരെ നിരാശപ്പെടുത്തിക്കൊണ്ട് ജാമ്യം അനുവദിച്ച കോടതിക്കും സര്‍ക്കാരിനും നന്ദിമാത്രമാണ് അറിയിച്ചത്. തുടര്‍ന്ന് മണി വീട്ടിലേക്ക് പോയി.
പതിനാലാംതീയതി സംഭവത്തിനുശേഷം ഒളിവില്‍പോയ മണി ഹൈക്കോടതി 25ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന് വേളാങ്കണ്ണിയില്‍ നിന്ന് കാറില്‍ കോടതിയില്‍ കീഴടങ്ങാന്‍ വരുന്ന വഴിയില്‍ പാലക്കാട് വെച്ച് പോലീസ് പിടികൂടി സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്തു. തുടര്‍ന്ന് ഇന്നോവ കാര്‍ ഉപേക്ഷിച്ച് ടവേര കാറില്‍ ചാലക്കുടിയില്‍ വീട്ടിലെത്തിയശേഷമാണ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: