ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശനവുമായി ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി വീണ്ടും രംഗത്തെത്തി. ജി.സുകുമാരന്‍നായരുടെയും വെള്ളാപ്പള്ളിയുടെയും കോലം യൂത്ത് കോണ്‍ഗ്രസുകാര്‍ തെരുവില്‍ കത്തിച്ചു. എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും താലൂക്ക് യൂണിയനുകള്‍ നേതാക്കളെ അധിക്ഷേപിച്ച കോണ്‍ഗ്രസ് നിലപാടിനെതിരെ പ്രതിഷേധ പ്രകടനങ്ങളും പ്രമേയങ്ങളും അവതരിപ്പിച്ചു.
2001ല്‍ എ.കെ.ആന്റണി മുഖ്യമന്ത്രിയായിരിക്കെ സിപിഎം ആക്രമണത്തില്‍ ഭയന്ന് മൂന്നു മാസം സ്വന്തം വീട്ടില്‍ കയറാതിരുന്ന വെള്ളാപ്പളളി നടേശന് അന്ന് ഏര്‍പ്പെടുത്തിയ പോലീസ് സംരക്ഷണം ഇന്നും തുടരുകയാണ്. സിപിഎം സ്ഥാനാര്‍ഥി തോമസ് ഐസക്കിന് വോട്ട് ചെയ്തെന്ന് പരസ്യമായി പറയുകയും ഗൗരിയമ്മയെ തോല്പിക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും വിജയിച്ചാല്‍ സ്വര്‍ണമോതിരം ഇടുമെന്ന് വെല്ലുവിളിക്കുകയും ചെയ്ത വെളളാപ്പളളി യുഡിഎഫ് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നത് മറക്കരുതെന്നും ഡിസിസി പ്രസിഡന്റ് എ.എ.ഷുക്കൂര്‍ പറഞ്ഞു.
ഡിസിസി യോഗത്തില്‍ സാമുദായിക സംഘടനാ നേതാക്കള്‍ക്കെതിരെ പ്രമേയം അവതരിപ്പിച്ചതിന്റെ പേരില്‍ വൈസ് പ്രസിഡന്റ് കോശി.എം.കോശിയുടെ വാഹനം അടിച്ചു തകര്‍ത്ത സംഭവം പ്രതിഷേധാര്‍ഹമാണ്. അക്രമത്തിന്റെ ഭാഷയില്‍ പ്രതികരിക്കുന്ന സാമുദായിക സംഘടനകളുടെ നടപടിയെ തികഞ്ഞ ഫാസിസ്റ്റ് നടപടിയായി മാത്രമേ കാണാന്‍ കഴിയൂ. അക്രമത്തില്‍ എസ്എന്‍ഡിപിക്ക് പങ്കില്ലെങ്കില്‍ അത് തുറന്ന് പറയാന്‍ നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാവിലെയോടെയാണ് വെള്ളാപ്പള്ളിയുടെയും സുകുമാരന്‍നായരുടെയും കോലം യൂത്ത് കോണ്‍ഗ്രസുകാര്‍ കത്തിച്ചത്. സമുദായ നേതാക്കളെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്ത കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച് എസ്എന്‍ഡിപി താലൂക്ക് യൂണിയനുകളുടെ നേതൃത്വത്തില്‍ പ്രകടനവും ചെന്നിത്തലയുടെ കോലവും കത്തിച്ചു. എന്‍എസ്എസ് താലൂക്ക് യൂണിയനുകള്‍ കോണ്‍ഗ്രസിനെതിരെ പ്രമേയവും പാസാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: