തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍-എന്‍ജിനീയറിംഗ് പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. എംബിബിഎസ്, ബിഡിഎസ് എന്നിവയൊഴികെയുള്ള കോഴ്സുകളിലേക്കുളള പ്രവേശന പരീക്ഷാഫലമാണ് പ്രസിദ്ധീകരിച്ചത്. എന്‍ജിനീയറിംഗിന് 74,226 പേരും മെഡിക്കല്‍ കോഴ്സുകളില്‍ 51,559 പേരും യോഗ്യത നേടി.
കാസര്‍ഗോഡ് കാട്ടാമ്പള്ളി ഹൗസില്‍ ഗോകുല്‍ .ജി നായര്‍ ആണ് ഒന്നാം റാങ്ക് നേടിയത്. കോഴിക്കോട് സ്വദേശി അമര്‍ ബാബുവാണ് രണ്ടാം റാങ്ക് നേടിയത്. മലപ്പുറം സ്വദേശിനിയായ ആതില. എ മൂന്നാം റാങ്കും നേടി. നാലാം റാങ്ക് തിരുവനന്തപുരത്തിനാണ്. എന്‍ജിനീയറിംഗ് പ്രവേശനത്തിന് യോഗ്യത നേടിയ വിദ്യാര്‍ഥികളുടെ സ്കോര്‍ മാത്രമാണ് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പ്ലസ് ടുവിന്റെ മാര്‍ക്ക് കൂടി കൂട്ടിച്ചേര്‍ത്ത ശേഷം ജൂണ്‍ ആദ്യവാരമാകും റാങ്ക് ലിസ്റ്റ് പ്രഖ്യാപിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: