കണ്ണൂര്‍: യുവമോര്‍ച്ചാ നേതാവായിരുന്ന കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസ് പുനരന്വേഷണത്തില്‍ നിന്ന് നിന്ന് ക്രൈംബ്രാഞ്ച് ഒഴിവായി. അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. കേസ് അന്വേഷിക്കാനാവില്ലെന്ന് എഡിജിപിയെ ക്രൈംബ്രാഞ്ച് അറിയിച്ചു.
കേസ് സുപ്രീം കോടതി തീര്‍പ്പാക്കിയതാണെന്നും നേരത്തെ അന്വേഷിച്ചത് സംസ്ഥാന പോലീസിലെ ഉന്നതരാണെന്നും ക്രൈംബ്രാഞ്ച് നല്കിയ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
1999 ഡിസംബര്‍ ഒന്നിനാണ് യുവമേര്‍ച്ചാ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി. ജയകൃഷ്ണന് കൊല്ലപ്പെടുന്നത്. 2003 ഓഗസ്റ്റ് 26 ന് വിചാരണക്കോടതി പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. പക്ഷേ 2006 ഡിസംബര്‍ 15ന് നാലു പ്രതികളെ സുപ്രീംകോടതി വെറുതെവിട്ടു. ഒന്നാം പ്രതി പ്രദീപിന്റെ വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: