പള്ളുരുത്തി: രണ്ട് ബോട്ടും ജങ്കാറും സര്‍വീസ് നടത്തിയിരുന്ന ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ഫെറി സര്‍വീസില്‍നിന്നും ഒരു ബോട്ടും ജങ്കാറും നീക്കിയതോടെ അഴിമുഖയാത്രാ ദുരിതം രൂക്ഷമായി. ആയിരക്കണക്കിന് യാത്രക്കാര്‍ നിത്യവും യാത്ര നടത്തുന്ന ഫെറിയില്‍ ഒരുബോട്ടും ജങ്കാറുമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ബോട്ടില്‍ യാത്രക്കാരെ കുത്തിനിറച്ച് സര്‍വീസ് നടത്തുന്നതോടെ ഇതുവഴിയുള്ള യാത്ര അത്യന്തം അപകടസാധ്യതയുള്ളതുമായി. മുമ്പ് 15 മിനിറ്റ് ഇടവിട്ടാണ് ഇവിടെ ജങ്കാറും ബോട്ടും സര്‍വീസ് നടത്തിയിരുന്നത്. ഇപ്പോള്‍ ഒരു മണിക്കൂര്‍ കാത്തുനിന്നാലും സര്‍വീസ് നടക്കാത്തതുമൂലം ജനം കടുത്ത ദുരിതത്തിലാണ്.
വൈപ്പിന്‍-ഫോര്‍ട്ടുകൊച്ചി ഫെറികളില്‍ വാഹനങ്ങളുടെ നീണ്ടനിരയാണ്. ഒരു സര്‍വീസ് വെട്ടിക്കുറച്ചത് അറിയാതെ വാഹനങ്ങളുമായി എത്തുന്ന യാത്രക്കാര്‍ നട്ടംതിരിയുകയാണ്. റിപ്പയറിന്റെ പേരില്‍ ഇടയ്ക്കിടെ ഇവിടെ ജങ്കാര്‍ സര്‍വീസ് നിര്ത്തിവെക്കാറുണ്ടെങ്കിലും മുന്നറിയിപ്പില്ലാതെ യാത്ര നിര്‍ത്തിവെക്കുന്ന അധികൃതരുടെ നടപടിക്കെതിരെ കഴിഞ്ഞദിവസം ജനം രോഷാകുലരായി. ഗോശ്രീ പാലങ്ങളുടെ വരവോടെ ഇതുവഴിയുള്ള തിരക്കും വര്‍ധിച്ചു. ഇതനുസരിച്ച് ഇവിടെ കൂടുതല്‍ ബോട്ട് സര്‍വീസിനായി അനുവദിക്കുമെന്ന് മേയര്‍ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ നടപടിയായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: