കൊച്ചി: കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും വാഹനാപകടങ്ങളും, മരണവും വര്‍ധിക്കുന്നതിനെതിരെ പോലീസ് കടുത്ത നടപടിക്ക്. ഈ മാസം ആദ്യവാരത്തില്‍ നാലുപേരാണ് നഗരപരിധിയില്‍ വാഹനാപകടങ്ങളില്‍ മരിച്ചതെങ്കില്‍ ഈ ആഴ്ചയില്‍ നടന്ന മരണങ്ങള് എട്ടാണ്. മരണ സംഖ്യയുള്ള ഈ ഇരട്ടിപ്പാണ് നടപടി കര്‍ശനമാക്കാന്‍ പോലീസിനെ പ്രേരിപ്പിച്ചിരിക്കുന്നത്. 2012ല്‍ ജില്ലയില്‍ ആകെ എടുത്താല്‍ അപകടങ്ങള്‍ മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതലാണെങ്കിലും കൊച്ചി നഗരത്തില്‍ അപകട മരണങ്ങള് കുറവായിരുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ വീണ്ടും ഇത് വര്‍ധിക്കുന്ന സൂചനയാണ് ലഭിക്കുന്നത്.
അപകടങ്ങളില്‍ മരിക്കുന്നവരില്‍ ഭൂരിഭാഗം പേരും ഇരു ചക്രവാഹനയാത്രക്കാരാണ്. അപകടങ്ങള്‍ക്ക് കാരണമാകുന്നതാകാട്ടെ പലപ്പോഴും വലിയ വാഹനങ്ങളുടെ അമിതവേഗവും അശ്രദ്ധയും. ഇരു ചക്രവാഹനം ഓടിക്കുന്ന ആള് റോഡില്‍ തലയടിച്ചുവീണാല് ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ പരിക്ക് ഗുരുതരമാകും. എന്നാല്‍ തലയിലൂടെയോ ശരീരത്തിലൂടെയോ വാഹനത്തിന്റെ ചക്രങ്ങള്‍ കയറിയിറങ്ങിയിട്ടുള്ള മരണമാണ് പലപ്പോഴും സംഭവിക്കുന്നത്. ഇത്തരം അപകടങ്ങള്‍ നിയന്ത്രിക്കാന്‍ വലിയ വാഹനങ്ങളെയാണ് പരിശോധനയില്‍ പിടികൂടേണ്ടത്. സ്വകാര്യ ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങളെ പരിശോധനയില്‍ പിടികൂടാന്‍ പോലീസ് തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഹെല്‍മറ്റ് വേട്ടയയും, നിരത്തുകളിലെ പരിശോധനയും വരും ദിവസങ്ങളില്‍ നഗരത്തിലും പരിസരങ്ങളിലും കര്‍ശനമാക്കുമെന്നാണ് പോലീസ് നല്കുന്ന സൂചന. കൊച്ചിയില്‍ വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി. ജെയിംസ് സ്ഥിരീകരിച്ചു. ഇതു നിയന്ത്രിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. നിയമം ലംഘിക്കുന്നവരെ മുഖം നോക്കാതെ പിടികൂടും. ഹെല്‍മറ്റ് ധരിക്കുന്നതും മറ്റും സ്വയ രക്ഷക്കാണെന്ന ബോധം ഓരോരുത്തര്‍ക്കും ഉണ്ടാകണമെന്ന് കമ്മീഷണര്‍ പറഞ്ഞു. ഹെല്‍മറ്റ് വേട്ടയെ ഒന്നില്ല. നിയമത്തിന്റെ മുന്നില്‍ എല്ലാവരും സമന്മാരാണെന്ന് ഓരോരുത്തരും മനസ്സിലാക്കണം. പ്രധാനമന്ത്രിയുടെ മകനായാല്‍പോലും നിയമലംഘനം വെച്ചുപൊറുപ്പിക്കാന്‍ കഴിയാത്തതാണെന്നും കമ്മീഷണര്‍ ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: