തെഹ്റാന്: ചാരവൃത്തി നടത്തിയ രണ്ട് പേരെ ഇറാന് ഭരമകൂടം തൂക്കിലേറ്റി. മുഹമ്മദ് ഹൈദരി, കൊറൗഷ് അഹമ്മദി എന്നീ പൗരന്മാരെയാണ് ഇറാന് ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി തൂക്കിക്കൊന്നത്. ഇസ്രയേലിനും അമേരിക്കയ്ക്കും വേണ്ടിയാണ് ഇവര്‍ ചാരവൃത്തി നടത്തിയത്. രാജ്യ രഹസ്യങ്ങള്‍, സുരക്ഷാ കാര്യങ്ങള്‍ എന്നിവയടക്കമുളള വിവരങ്ങള്‍ ചോര്‍ത്തി നല്കിയ മുഹമ്മദ് ഹൈദരി ഇസ്രായേലില്‍ നിന്നും പണം കൈപ്പറ്റിയതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. സിഐഎയ്ക്ക് വിവരങ്ങള്‍ കൈമാറിയതിനാണ് കൊറൗഷിനെ തൂക്കിലേറ്റിയത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്ത് ചാരപ്പണി നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടികളാണ് ഇറാന് സ്വീകരിക്കുന്നത്. ഇസ്രയേലിലെ ഇന്റലിജന്‍സ് ഏജന്‍സിയായ മൊസാദിന് വിവരങ്ങള്‍ ചോര്‍ത്തി നല്കി 120,000 ഡോളര്‍ കൈപ്പറ്റിയ മജിദ് ജമാലി ഫാഷിയെ കഴിഞ്ഞ വര്‍ഷം മെയില്‍ ഇറാന് തൂക്കിലേറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: