മട്ടാഞ്ചേരി: കുടിവെള്ളലഭ്യത ഉറപ്പാക്കല്‍ പാലം ടോള്‍, പഴയകാല പദ്ധതികളെ അവഗണിക്കല്‍ തുടങ്ങി സര്‍ക്കാര്‍ ജനപ്രതിനിധികള്‍ നടത്തുന്ന പശ്ചിമകൊച്ചിയോടുള്ള സമീപനത്തിനെതിരെ കൊച്ചി പുനര്‍നിര്‍മ്മാണ സമിതി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഗതാഗതം, പകര്‍ച്ച വ്യാധികള്‍, ശുചീകരണം തുടങ്ങിയവയടങ്ങുന്ന വിവിധ വിഷയങ്ങളുന്നയിച്ച് കൊണ്ട് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പശ്ചിമകൊച്ചിയില്‍ ജനകീയ ബോധവല്‍ക്കരണ വാഹന പ്രചരണ ജാഥനടത്തുന്നു. ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി, കുമ്പളങ്ങി മേഖലയില്‍ 50 ഓളം സ്ഥലങ്ങളില്‍ കവലയോഗങ്ങളും, സ്വീകരണവും നടത്തികൊണ്ടാണ് പ്രചരണജാഥ നടക്കുകയെന്ന് സമിതി ചെയര്മാന് കെ.ജെ.പോള്‍, ജനറല്‍ കണ്‍വീനര്‍ കെ.ജെ.ആന്റണി, ട്രഷറര്‍ പി.കെ.അബ്ദുള്‍ സമദ് എന്നിവര്‍ പറഞ്ഞു.
പശ്ചിമകൊച്ചിയിലെ കുടിവെള്ളലഭ്യതയ്ക്കായി കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ ജലവിതരണ പദ്ധതികള്‍ നടപ്പിലാക്കിയിട്ടും, ഇതിന്റെ പ്രയോജനം ഈ മേഖലയ്ക്ക് ലഭ്യമായിട്ടില്ല. എംപിയും, എംഎല്‍എയും പശ്ചിമകൊച്ചിയോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന സമീപനാണ് കൈക്കൊള്ളുന്നത്. മട്ടാഞ്ചേരി ബിഒടി പാലം കരാര്‍, ടോള്‍ പ്രശ്നം, പഴയപാലം നടന്നാക്കല്, കുടിവെള്ള ലഭ്യത ഉറപ്പാക്കല്‍ യാത്രാദുരിതം എന്നിവയില്‍ ജനപ്രതിനിധികള്‍ ലോബികള്‍ക്ക് വഴങ്ങുന്ന കാഴ്ചയാണ് കാണുന്നതെന്ന് സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പഴയ പദ്ധതികളെ വിസ്മരിച്ച് കൊടികളുടെ പുതിയ പദ്ധതികളേറ്റെടുക്കുവാനാണ് കേന്ദ്രമന്ത്രിയടക്കമുള്ള ജനപ്രതിനിധികള്‍ ശ്രമിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു. പത്രസമ്മേളനത്തില്‍ വി.ജെ.ഹൈസിന്ത്, സി.സി.ശ്രീവത്സന്‍, വി.എ.ഹേട്രീറ്റ, റഷീദ്കായിക്കര, വി.ജെ.ഇന്നസെന്റ് തുടങ്ങിയവര്‍ പങ്കെടുത്തു. വാഹനപ്രചരണ ജാഥ ഇന്ന് രാവിലെ 8ന് തെക്കെ ചെല്ലാനത്ത് നിന്ന് തുടങ്ങും. തിങ്കളാഴ്ച വൈകിട്ട് ചെറളായി കടവില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: